This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചഗല്‍, മാര്‍ക് (1887 - 1985)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:45, 12 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചഗല്‍, മാര്‍ക് (1887 - 1985)

Chagall, Marc

മാര്‍ക് ചഗല്‍

റഷ്യന്‍ ചിത്രകാരന്‍. 1887-ല്‍ ബൈലോറഷ്യയില്‍ ഒരു സാധാരണ ജൂതകുടുംബത്തില്‍ ജനിച്ചു. 1910-ല്‍ പാരിസില്‍ വാസമുറപ്പിച്ചു. ക്രമേണ ഫ്രഞ്ച് ക്യൂബിസ്റ്റ് പ്രസ്ഥാനവുമായി സഹകരിച്ച ഇദ്ദേഹം ചിത്രരചനാ രംഗത്ത് ശ്രദ്ധേയനായിത്തുടങ്ങി. കവികളും സാഹിത്യകാരന്മാരുമായി ഇദ്ദേഹത്തിനുണ്ടായ സമ്പര്‍ക്കം ക്യൂബിസത്തിനു പുതിയ മാനങ്ങള്‍ പകരാന്‍ ഉപകരിച്ചു. സര്‍റിയലിസ്റ്റിക് ചിത്രരചനയുടെ പ്രണേതാവെന്ന സ്ഥാനം ചഗലിനുള്ളതാണ്. ഒന്നാംലോകയുദ്ധത്തിന്റെ ആരംഭസമയത്ത് റഷ്യയിലുണ്ടായിരുന്ന ഇദ്ദേഹം 1917-ല്‍ 'കമ്മിസാര്‍ ഒഫ് ഫൈന്‍ ആര്‍ട്സ്' ആയി നിയമിക്കപ്പെട്ടു. റഷ്യന്‍ ജനതയോടും ജൂത സംസ്കാരത്തോടും ഉള്ള ആഭിമുഖ്യം പ്രകടമാക്കുന്ന രചനകളാണ് ഈ കാലഘട്ടത്തില്‍ അധികവും ചഗല്‍ നിര്‍വഹിച്ചിട്ടുള്ളത്.

ക്യൂബിസ്റ്റ് ചിത്രരചനാ രീതിയില്‍ ഭ്രമാത്മകതയുടെ പുതിയ തലങ്ങള്‍ സമന്വയിപ്പിച്ച ചഗല്‍ ഇറ്റാലിയന്‍ ഫ്യൂച്ചറിസത്തിനും ജര്‍മന്‍ എക്സ്പ്രഷനിസത്തിനും വഴിതെളിച്ചവരില്‍ പ്രമുഖനാണ്. 1922-ല്‍ പാരിസില്‍ തിരിച്ചെത്തി. റഷ്യന്‍ സാഹിത്യകാരനായ ഗോഗോസിന്റെ ഡെഡ് സോള്‍സ് എന്ന പുസ്തകത്തിനുവേണ്ടി വരച്ച ചിത്രങ്ങള്‍ ഇദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ചഗലിന്റെ രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക വിഭാഗം പാരിസിലെ ചിത്രപ്രദര്‍ശന ശാലയില്‍ 1950-ല്‍ ആരംഭിച്ചു. അന്താരാഷ്ട്രതലത്തിലുള്ള പല പുരസ്കാരങ്ങളും നേടിയിട്ടുള്ള ഇദ്ദേഹം 1985 മാ. 28-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍