This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്രവര്‍ത്തി, ചാരുചന്ദ്ര (ജരാസന്ധന്‍) (1904 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചക്രവര്‍ത്തി, ചാരുചന്ദ്ര (ജരാസന്ധന്‍) (1904 - 81)

ബംഗാളി സാഹിത്യകാരന്‍. ജരാസന്ധന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ചാരുചന്ദ്ര, നോവലിസ്റ്റ് എന്ന നിലയിലാണ് ഏറെ ശ്രദ്ധേയന്‍. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയശേഷം ജയിലറായി ജോലിയില്‍ പ്രവേശിച്ചു. 1960-ല്‍ ആലിപ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടായി സര്‍വീസില്‍ നിന്നു വിരമിച്ചു. തടവറയുടെ അകത്തളങ്ങളില്‍ കഴിയുന്ന മനുഷ്യരുടെ ദുഃഖവും ദുരിതവും ഹൃദയാവര്‍ജകമായ ശൈലിയില്‍ അവതരിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും. ഏറ്റവും ശ്രദ്ധേയമായ നോവല്‍ താമസിയാണ്. വിഷകന്യക എന്ന പേരില്‍ ബംഗാളിയിലും ബന്ദിനി എന്ന പേരില്‍ ഹിന്ദിയിലും ഈ കൃതി സിനിമയാക്കുകയുണ്ടായി. ന്യായദണ്ഡ്, മഹാശ്വേതര്‍ ഡയറി, പാരി, ആവരണ്‍, രംഗചങ്, രവിവാരം, യമരാജര്‍-വിപത് മുതലായവയാണ് മറ്റു കൃതികള്‍. ജരാസന്ധന്റെ പല നോവലുകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1981 മേയ് 27-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍