http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98%E0%B5%8B%E0%B4%B7%E0%B5%8D,_%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8_(1843%C2%A0-%C2%A01910)&feed=atom&action=historyഘോഷ്, കാളിപ്രസന്ന (1843 - 1910) - നാള്‍വഴി2024-03-29T14:46:21Zവിക്കിയില്‍ ഈ താളിന്റെ നാള്‍വഴിMediaWiki 1.14.0http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98%E0%B5%8B%E0%B4%B7%E0%B5%8D,_%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8_(1843%C2%A0-%C2%A01910)&diff=68688&oldid=prevTechnoworld: പുതിയ താള്: ==ഘോഷ്, കാളിപ്രസന്ന (1843 - 1910)== ബംഗാളി സാഹിത്യകാരന്. ബാംഗ്ലദേശിലെ...2016-01-11T05:25:20Z
പുതിയ താള്: ==ഘോഷ്, കാളിപ്രസന്ന (1843 - 1910)== ബംഗാളി സാഹിത്യകാരന്. ബാംഗ്ലദേശിലെ...

പുതിയ താള്

==ഘോഷ്, കാളിപ്രസന്ന (1843 - 1910)==

ബംഗാളി സാഹിത്യകാരന്. ബാംഗ്ലദേശിലെ ധാക്കയില്‍ ജനിച്ചു. ചെറുപ്പകാലത്തുതന്നെ പാഴ്സി, സംസ്കൃതം, ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ നല്ല പ്രാവീണ്യം സമ്പാദിച്ചിരുന്നു. നന്നേ ചെറുപ്പത്തില്‍ത്തന്നെ സംസ്കൃതത്തില്‍ കാളിദാസകൃതികള്‍ വായിച്ചു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍ വന്നു ഇംഗ്ലീഷ് സാഹിത്യം, ചരിത്രം, മനഃശാസ്ത്രം, തത്ത്വശാസ്ത്രം, വേദശാസ്ത്രം, പാണിനീയം ആദിയായവയില്‍ പാണ്ഡിത്യം ആര്‍ജിച്ചു. പൂര്‍വബംഗാളില്‍ ഭവാലിലെ രാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിത്തീര്‍ന്ന കാളിപ്രസന്ന 1870-ല്‍ പൂര്‍വബംഗാളിലെ ബ്രാഹ്മോയുവാക്കളുടെ ജിഹ്വയായിരുന്ന ശുഭസാധിനി മാസികയുടെ പത്രാധിപരും പ്രകാശകനും ആയിത്തീര്‍ന്നു. 1874-ല്‍ ബാന്ധവ് എന്ന മറ്റൊരു സാഹിത്യ പ്രസിദ്ധീകരണത്തിന്റെയും പത്രാധിപരും പ്രകാശകനുമായി വര്‍ത്തിച്ചു. അക്കാലത്തെ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി ഇദ്ദേഹം 'സാഹിത്യ സമാലോചന സഭ' എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ബംഗാളിയിലും ഇംഗ്ലീഷിലും ഒരുപോലെ പേരുകേട്ട ഒരു വാഗ്മിയായിരുന്നു കാളിപ്രസന്ന. ബംഗീയ സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റ്, ഓണററി മജിസ്റ്റ്രേറ്റ്, ഡിസ്ട്രിക്റ്റ് ബോര്‍ഡംഗം, പ്രാദേശിക ബോര്‍ഡിന്റെ പ്രസിഡന്റ്, സാഹിത്യസമ്മേളനിന്റെ പ്രസിഡന്റ് എന്നിത്യാദി വിവിധ തുറകളില്‍ കാളിപ്രസന്ന ഘോഷ് പ്രവര്‍ത്തിച്ചിരുന്നു.

നാരിജാതി വിഷയക് പ്രൊസ്താവ് (സ്ത്രീകളെപ്പറ്റി), പ്രഭാത് ചിന്ത (പ്രഭാത ചിന്തകള്‍) നിഭ്രിതോചിന്ത (ഏകാന്ത ചിന്തകള്‍), നിശിത ചിന്ത (നിശാചിന്തകള്) മുതലായവയാണ് ഘോഷിന്റെ പ്രധാന കൃതികള്‍. വിദ്യാസാഗര്‍, ബങ്കിംചന്ദ്ര, കാര്‍ലൈല്‍ മുതലായവരുടെ കൃതികള്‍ കാളിപ്രസന്നയെ സ്വാധീനിച്ചിരുന്നു. ബംഗാളി പണ്ഡിതന്മാര് ഇദ്ദേഹത്തിനു 'വിദ്യാസാഗര്‍' എന്ന സ്ഥാനപ്പേര് നല്കുകയുണ്ടായി.

(പ്രൊഫ. നിലീനാ എബ്രഹാം)
Technoworld