This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘാര്‍പൂരേ, നരഹര്‍കാശീനാഥ് (1904 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘാര്‍പൂരേ, നരഹര്‍കാശീനാഥ് (1904 - )

മറാഠി സാഹിത്യകാരന്‍. 1904 മേയ് 1-ന് പൂണെയില്‍ ജനിച്ചു. ബോംബെ സര്‍വകലാശാലയില്‍ നിന്നും എം.എ., എല്‍.എല്‍.ബി. ബിരുദങ്ങളും ജര്‍മനിയിലെ കൊളോണില്‍ നിന്നു പിഎച്ച്.ഡി.യും നേടി. 1934 മുതല്‍ 1969 വരെ പൂണെയിലെ ഫെര്‍ഗൂസണ്‍ കോളജിലെ ജര്‍മന്‍ പ്രൊഫസറായിരുന്നു. എട്ടു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേദപൈസാ (ഢലറമുമശമെ), സ്റ്റീഫന്‍ സ്വൈഗിന്റെ നോവലെറ്റായ അമോകിന്റെ പരിഭാഷ, ജൂണാബഹാര്‍ (കഥകളും ഉപന്യാസങ്ങളും), കുന്തേ സ്മൃതി പ്രബന്ധ (ജീവചരിത്രം), സമഗ്രകിര്‍ലോസ്കര്‍ (അന്നാ കിര്‍ലോസ്കറിന്റെ കൃതികളുടെ സമാഹാരം) മുതലായവയാണ് പ്രധാന കൃതികള്‍. 1935-ല്‍ ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധമാണ് ടൈര്‍ഷൂട്സ് വെജി താരിസ്മസ് ഉണ്ട് കണ്‍ഫെഷന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍