This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘണ്ട (ഘണ്ടാരവം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘണ്ട (ഘണ്ടാരവം)

72 മേളകര്‍ത്താരാഗങ്ങളില്‍ 8-ാമത്തെ മേളമായ ഹനുമത്തോടിയുടെ ജന്യമാണ് ഈ രാഗം.

ആരോഹണം - സഗരിഗമപനിസ

അവരോഹണം - സനിധപമഗരിസ

ഇത് ഒരു ഭാഷാംഗരാഗമാണ്. ചതുശ്രുതി ഋഷഭം അന്യസ്വരമായി വരുന്നു. ചില പണ്ഡിതന്മാര്‍ ഈ രാഗം നംഭൈരവിയുടെ ജന്യമാണെന്നഭിപ്രായപ്പെടുന്നു. നംഭൈരവി രാഗത്തിന് ചതുശ്രുതി ഋഷഭമാണ്. നംഭൈരവിയുടെ ജന്യമാണ് എന്നഭിപ്രായപ്പെടുമ്പോള്‍ അന്യസ്വരം ശുദ്ധഋഷഭമാണ്. ശോകരസത്തിലുള്ള ഈ രാഗം പാടേണ്ടത് വൈകുന്നേരത്താണ്. മംഗളം ഈ രാഗത്തില്‍ രചിച്ചിട്ടുണ്ട്. ഈ രാഗം 'ഘണ്ടാരവം' എന്ന പേരിലും അറിയപ്പെടുന്നു. കഥകളി സംഗീതത്തില്‍ 'ദുഃഖഘണ്ടാരം' എന്ന പേരിലാണറിയപ്പെടുന്നത്. ഒരു അപൂര്‍വരാഗമാണിത്. സംസ്കൃതഭാഷയില്‍ മുത്തുസ്വാമി ദീക്ഷിതര്‍ ഈ രാഗത്തില്‍ രചിച്ച കൃതിയാണ് ജംപതാളത്തിലുള്ള മംഗളാംബികാം.

(പ്രൊഫ. എം. കെ. മോഹനചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍