This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൗള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൗള

15-ാമത്തെമേള കര്‍ത്താരാഗമായ മായമാളവ ഗൗളയുടെ ജന്യമാണ് ഗൗള. ആരോഹണം- സരിമപനിസ

അവരോഹണം - സനിപമരിഗമരിസ

സ, പ എന്നീ സ്വരങ്ങളെക്കൂടാതെ ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ശുദ്ധ ഋഷഭം (ഏകശ്രുതി ഋഷഭം), അന്തര ഗാന്ധാരം, ശുദ്ധമധ്യമം, കാകലിനിഷാദം എന്നിവയാണ്. ഔഷധ വക്രഷാഡവരാഗം, ഉപാംഗരാഗം, രി, മ, നി എന്നിവ രാഗഛായാസ്വരങ്ങള്‍. ഘനപഞ്ചക രാഗങ്ങളില്‍ രണ്ടാമത്തേതാണ് ഗൗള. രി, പ എന്നിവ ന്യാസസ്വരങ്ങള്‍. പമഗമരിസ, സരിഗമരിസ എന്നിവ വിശേഷ സഞ്ചാരമാണ്. മരൂ, മധ്യ, താരസ്ഥായികളില്‍ പാടാമെന്നുള്ളതുകൊണ്ട് ഒരു ത്രിസ്ഥായി രാഗമാണിത്. മധ്യമ കാലത്തില്‍ പാടിയാല്‍ ഈ രാഗം കൂടുതല്‍ ശോഭിക്കും. ഈ രാഗം ഗൗഡ എന്ന പേരിലും അറിയപ്പെടുന്നു. ഒരു സാര്‍വകാലിക രാഗമാണിത്. കൃതികള്‍ ആരംഭിക്കുന്നതു സ, രി, പ എന്നീ സ്വരങ്ങളിലാണ്. സംഗീത രത്നാകരം, സംഗീത മകരന്ദം, സംഗീത സമസാരം തുടങ്ങിയ സംഗീതശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഈ രാഗത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ത്യാഗരാജ സ്വാമികള്‍, ദീക്ഷിതര്‍ എന്നീ വാഗ്ഗേയകാരന്മാര്‍ ഈ രാഗത്തില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്.

പമരിഗമിരീ രിസനിസ രിരി സസാസ

സനിപമ പനി സരീസരിമപനിസ

രീരീ സരിപമ രിഗമരീസ എന്നിവ രാഗസഞ്ചാരമാണ്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%97%E0%B4%B3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍