This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വിസോ, ഫ്രാങ്കോ (1787 - 1874)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വിസോ, ഫ്രാങ്കോ (1787 - 1874)

Guizot, Francois

ഫ്രഞ്ച് ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. 1787 ഒ. 4-ന് ഫ്രാന്‍സിലെ നിമെസില്‍ ജനിച്ചു. ജനീവയിലും പാരിസിലുമായി വിദ്യാഭ്യാസം നടത്തി. 1805-12 വരെ പാരിസ് യൂണിവേഴ്സിറ്റിയില്‍ ചരിത്രത്തിന്റെ പ്രൊഫസറായിരുന്നു. ലൂയി XVIII-ന്റെ ഗവണ്‍മെന്റില്‍ 1814 മുതല്‍ ഉദ്യോഗസ്ഥനായിരുന്നു. 1820-ല്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പുറത്താക്കി. 1828-ല്‍ പ്രൊഫസറായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. 1830 ജനു. യില്‍ ഇദ്ദേഹത്തെ ഡെപ്യൂട്ടി ചേംബറിലേക്ക് തെരഞ്ഞെടുത്തു. 1830-ല്‍ ചാള്‍സ് X അധികാരഭ്രഷ്ടനായതോടെ ലൂയി ഫിലിപ്പിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ഗ്വിസോ ശ്രമിച്ചു. 1832-37 വരെ ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1840-ല്‍ ലണ്ടനിലെ അംബാസിഡറായി. 1840-48 വരെ ലൂയി ഫിലിപ്പിന്റെ കീഴില്‍ വിദേശകാര്യമന്ത്രിയായി. 1848 ഫെബ്രുവരിയിലെ വിപ്ലവത്തില്‍ ഇദ്ദേഹം അധികാരഭ്രഷ്ടനായി; ലണ്ടനില്‍ അഭയംപ്രാപിച്ചു. 1849-ല്‍ ഫ്രാന്‍സില്‍ തിരിച്ചെത്തി നോര്‍മന്‍ഡിയില്‍ താമസമാക്കി. ജനറല്‍ ഹിസ്റ്ററി ഒഫ് സിവിലൈസേഷന്‍ ഇന്‍ യൂറോപ്പ് (1837), ഹിസ്റ്ററി ഒഫ് ദി ഒറിജിന്‍ ഒഫ് റെപ്രസെന്റേറ്റീവ് ഗവണ്‍മെന്റ് ഇന്‍ യൂറോപ്പ് (1861), ഹിസ്റ്ററി ഒഫ് സിവിലൈസേഷന്‍ ഇന്‍ ഫ്രാന്‍സ് (6 വാല്യം, 1829-32), ദ ഹിസ്റ്ററി ഒഫ് ഫ്രാന്‍സ് ഫ്രം ദി ഏര്‍ലിയര്‍ ടൈംസ് റ്റു ദി ഇയര്‍ 1789 (8 വാല്യം, 1883-91) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1874 സെപ്. 12-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍