This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാട്ടിമാലാ നഗരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്വാട്ടിമാലാ നഗരം

Gautemala city

ഗ്വാട്ടിമാലയുടെ ആസ്ഥാന നഗരം. സമുദ്രനിരപ്പില്‍നിന്ന് സു. 1515 മീ. ഉയരമുള്ള ഒരു പീഠഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഇതിനടുത്തായി അഗ്നിപര്‍വതങ്ങള്‍ കാണപ്പെടുന്നു. ജനസംഖ്യ: 20,00,000. നഗരത്തിന്റെ കരീബിയന്‍ തുറമുഖമായ പ്യൂര്‍ട്ടോ ബാരിയോസ് ഉദ്ദേശം 240 കി.മീ വ. കിഴക്കാണ് സ്ഥിതിചെയ്യുന്നത്. സിഗാര്‍, ഷൂസ്, ടെക്സ്റ്റൈലുകള്‍, സോപ്പ്, വീട്ടുസാമാനങ്ങള്‍, സിമന്റ്, ലഘുപാനീയങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ചെറുഫാക്ടറികള്‍ ഇവിടെ ഏറെയുണ്ട്. സാന്‍ കാര്‍ലോസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവും ഇതുതന്നെ. പ്രസിഡന്റിന്റെ കൊട്ടാരം, ദേശീയ മിലിട്ടറി അക്കാദമി, രണ്ടു മ്യൂസിയങ്ങള്‍, ഒരു കത്രീഡല്‍, ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയും നഗരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍ തന്നെ.

1776-ലാണ് ഗ്വാട്ടിമാലാനഗരം സ്ഥാപിതമായത്. പഴയ തലസ്ഥാനനഗരം (ഇന്നത്തെ ആന്റീഗ്വ) ഭൂചലനത്തെത്തുടര്‍ന്ന് നിശ്ശേഷം നശിച്ചുപോയിരുന്നു. 1917-18 കാലത്തും, വീണ്ടും 1976-ലും ഗ്വാട്ടിമാലാനഗരം ഭൂചലനത്തില്‍പ്പെട്ട് ഏറെ നാശനഷ്ടങ്ങള്‍ക്കിരയാവുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍