This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലോബുലര്‍ പ്രോട്ടീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലോബുലര്‍ പ്രോട്ടീന്‍

Globular Protein

പ്രോട്ടീന്‍ തന്മാത്രകളുടെ രണ്ടു പ്രധാന വിഭാഗങ്ങളില്‍ ഒന്ന്. ഫൈബ്രസ് പ്രോട്ടീനുകളാണ് മറ്റേത്. ഹീമോഗ്ലോബിന്‍, ആല്‍ബുമിന്‍, കേസിന്‍ 7-ഗ്ലോബുലിന്‍ തുടങ്ങിയ പ്രധാനപ്പെട്ട പ്രോട്ടീനുകളെല്ലാം തന്നെ ഗ്ലോബുലര്‍ പ്രോട്ടീന്‍ വിഭാഗത്തില്‍പ്പെടുന്നു. ഗ്ലോബുലര്‍ പ്രോട്ടീനുകള്‍ക്ക് ഫൈബ്രസ് പ്രോട്ടീനുകളെക്കാള്‍ ഗോളാകാരമാണുള്ളത്. ത്രിമാനഘടനാസ്വഭാവംകൊണ്ടാണ് ഗ്ലോബുലര്‍ പ്രോട്ടീനുകള്‍ക്ക് കൂടുതല്‍ ഗോളാകാരം കിട്ടിയത്. ഈ ഗോളാകാരം കൊണ്ടുതന്നെയാണ് ജലലായനികളില്‍ ഗ്ലോബുലര്‍ പ്രോട്ടീനുകള്‍ പെട്ടെന്നു ലയിക്കുന്നത്. ജലം, ലവണലായനികള്‍, നേര്‍ത്ത അമ്ലം, നേര്‍ത്ത ആല്‍ക്കലി എന്നിവയില്‍ സാധാരണയായി ഫൈബ്രസ് പ്രോട്ടീനുകള്‍ ലയിക്കുകയില്ല. ഫൈബ്രസ് പ്രോട്ടീനുകളുടെ അലേയസ്വഭാവം അവയ്ക്ക് ശരീരനിര്‍മാണഘടകമെന്ന പ്രാധാന്യം നേടിക്കൊടുത്തു. ലേയ സ്വഭാവമുള്ള ഗ്ലോബുലര്‍ പ്രോട്ടീനിന് ശരീരത്തിലെ ഉപാപചയത്തില്‍ പ്രധാനപങ്ക് വഹിക്കാനുണ്ട്. പഞ്ചസാരയെ ശരീരത്തിലെ ഊര്‍ജമാക്കി മാറ്റുന്നതിനുവേണ്ടി എന്‍സൈമുകള്‍ നടത്തുന്ന രാസത്വരണം, അന്തരീക്ഷവായുവിലെ ഓക്സിജനെ ശരീര കോശങ്ങളിലേക്കെത്തിക്കുന്ന ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനം എന്നിവ ഗ്ലോബുലര്‍ പ്രോട്ടീനിന്റെ മേല്പറഞ്ഞ പങ്കിന് ഉദാഹരണങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍