This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലൈഡിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലൈഡിങ്

Gliding

യന്ത്രവത്കൃതമല്ലാത്ത വ്യോമനൗക പറപ്പിക്കുന്ന കായിക വിനോദം. മോട്ടോറിന്റെ സഹായമില്ലാത്ത, ചലിക്കാനാവാത്ത ചിറകുകളോടുകൂടിയ, ആകാശനൌകയാണ് ഗ്ലൈഡര്‍. അന്തരീക്ഷ വായുവിന്റെ മര്‍ദത്തിനനുസൃതമായാണ് ഗ്ലൈഡറിന്റെ സാങ്കേതികവിദ്യ ക്രമീകരിച്ചിരിക്കുന്നത്. ഗ്ലൈഡര്‍ പറത്തുന്നത് മലമുകളില്‍ നിന്നു വിക്ഷേപിച്ചോ, വിമാനവുമായി ഉരുക്കുകയര്‍കൊണ്ട് ബന്ധിച്ച് ആകാശത്തേക്കുയര്‍ത്തിയോ, മോട്ടോര്‍ വാഹനവുമായി ഘടിപ്പിച്ചോ ആണ്. ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന് വിമാനനിര്‍മാണ രംഗത്തുണ്ടായ ചില നിയന്ത്രണങ്ങള്‍ യന്ത്രവത്കൃതമല്ലാത്ത വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ജര്‍മന്‍കാരായ ചില വൈമാനികരെയും വിദ്യാര്‍ഥികളെയും പ്രേരിപ്പിച്ചു.

ഗ്ലൈഡിങ്

ഓട്ടോ ലിലിയന്‍താള്‍ എന്ന ജര്‍മന്‍കാരനാണ് ഈ രംഗത്ത് പ്രാതഃസ്മരണീയന്‍. ഓര്‍വില്‍ റെറ്റിന്റെ പേരും ഗ്ലൈഡിങ്ങിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമാണ്.

1922-ല്‍ എഫ്.എച്ച്. ഹെന്‍സണ്‍ തന്റെ ഗ്ലൈഡര്‍ മൂന്നു മണിക്കൂര്‍ നേരം വായുവില്‍ നിര്‍ത്തുകയും പുറപ്പെട്ടയിടത്തുതന്നെ തിരിച്ചിറക്കുകയും ചെയ്തത് ഗ്ലൈഡിങ്ങിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായിരുന്നു. കാലാവസ്ഥാശാസ്ത്ര പഠനത്തിനും ആകാശസഞ്ചാരത്തെക്കുറിച്ചു പഠിക്കുന്നതിനും മേഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപകരിക്കുന്ന റേഡിയോ സംവിധാനവും റെക്കോഡിങ് ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുള്ള ഗ്ലൈഡറുകള്‍ ഇന്ന് ഉപയോഗത്തിലുണ്ട്. രണ്ടാം ലോകയുദ്ധകാലത്തു സൈനികരെ എത്തിക്കുന്നതിനും ഗ്ലൈഡറുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.

ആദ്യകാലത്തു കാറ്റിന്റെ ഗതിയെ ആശ്രയിച്ചുള്ള ഗ്ലൈഡിങ് മാത്രമേ സാധിച്ചിരുന്നുള്ളൂ എങ്കില്‍ ഇന്നു ഏതു ദിശയിലും ഏതു കാലാവസ്ഥയിലും പറത്തുന്നതിന് ഉപയുക്തമായ ഗ്ലൈഡറുകള്‍ പ്രചാരത്തിലുണ്ട്.

ഗ്ലൈഡിങ് ഇന്നു പ്രധാനമായും ഒരു വിനോദോപാധിയാണ് ജര്‍മനയില്‍ തുടങ്ങിയ ഈ കായികവിനോദം ലോകമെമ്പാടും പ്രചരിച്ചിട്ടുണ്ട്. ഗ്ലൈഡിങ് പരിശീലിപ്പിക്കുന്നതിനും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി വിവിധ ക്ലബ്ബുകള്‍ ഇന്നു ഒട്ടുമിക്ക രാജ്യങ്ങളിലും നിലവിലുണ്ട്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഗ്ലൈഡിങ് മത്സരങ്ങള്‍ നടത്തി വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍