This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലിന്‍ക, എം. (1804 - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലിന്‍ക, എം. (1804 - 57)

Glinka, M.

റഷ്യന്‍ ഗാനരചയിതാവും സംഗീതസംവിധായകനും. 1804 ജൂണ്‍ 1-ന് സ്മൊളെന്‍സ്കില്‍ ജനിച്ചു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സംഗീതാഭ്യസനം നിര്‍വഹിച്ചു. 1830-ല്‍ ഇറ്റലിയില്‍ പോയി ഇറ്റാലിയന്‍ ഓപ്പറയില്‍ പ്രാവീണ്യം നേടി. ഇറ്റാലിയന്‍ പര്യടനംവഴി ഇദ്ദേഹത്തിനു റഷ്യന്‍ സംഗീതരചനയില്‍ താത്പര്യം ജനിച്ചു. ബെര്‍ലിനിലെ സൈഗ്ഫ്രീദ്ദെന്‍ ഇദ്ദേഹത്തിനു വേണ്ട മാര്‍ഗ നിര്‍ദേശം നല്കുകയുണ്ടായി. 1836-ല്‍ ഗ്ലിന്‍കയുടെ എ ലൈഫ് ഫോര്‍ ദ സാര്‍ എന്ന സംഗീതരചന സെന്റ് പിറ്റേഴ്സ് ബെര്‍ഗില്‍ വിജയകരമായി അവതരിപ്പിച്ചു.

1842-ല്‍ റൂസ്ലാന്‍ ആന്‍ഡ് ലുദ്മിള എന്ന രചന പ്രതീക്ഷിച്ചതുപോലെ വിജയിക്കാത്തതുകാരണം ഗ്ലിന്‍ക വീണ്ടും വിദേശത്തേക്കു പുറപ്പെട്ടു. പാരിസില്‍വച്ചു ഇദ്ദേഹം പ്രശസ്ത സംഗീതജ്ഞനായിരുന്ന ബര്‍ലിയോസുമായി പരിചയപ്പെടുകയുണ്ടായി. അദ്ദേഹത്തില്‍നിന്നു കിട്ടിയ പ്രോത്സാഹനവും പ്രചോദനവും ഗ്ലിന്‍കയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. 1845 മുതല്‍ 47 വരെ സ്പെയിനില്‍ താമസിച്ച് ഗ്ലിന്‍ക നാടന്‍ സംഗീതത്തിലും പ്രാവീണ്യം നേടുകയുണ്ടായി. 1848-ല്‍ ഇദ്ദേഹം രചിച്ച കമാരിന്‍സ്കായ റഷ്യന്‍ സമസ്വര സംഗീതത്തിന്റെ അടിത്തറയെന്നു വിശേഷിപ്പിക്കപ്പെടുന്നു. വളരെക്കുറച്ച് സംഗീതരചനകളിലൂടെ റഷ്യന്‍ സംഗീതത്തിനു പുതിയ മാനങ്ങള്‍ പകരാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. സംഗീതാശയത്തിലെന്നപോലെ കാവ്യാത്മകതയിലും മികച്ച രചനകളായിരുന്നു ഇദ്ദേഹത്തിന്റേത്. 1857 ഫെ. 15-നു ബെര്‍ലിനില്‍ ഗ്ലിന്‍ക നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍