This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്ലാഗോലിത്തിക് ലിപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്ലാഗോലിത്തിക് ലിപി

സ്ലാവിക് ഭാഷ സംസാരിച്ചിരുന്ന ബാള്‍ക്കന്‍ വിഭാഗക്കാരുടെയിടയില്‍ നിലവിലിരുന്ന ലിപി (9-ാം ശ.). സ്ലാവുകള്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ രണ്ടുതരം ലിപികള്‍ ഉപയോഗിക്കാന്‍ തുടങ്ങി; സിറിലിക്കും ഗ്ലാഗോലിത്തിക്കും. റോമന്‍ കത്തോലിക്കര്‍ ഗ്ലാഗോലിത്തിക് ലിപിയും ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സ്ലാവുകള്‍ സിറിലിക് ലിപിയും ഉപയോഗിച്ചു.

സിറിലിക് അക്ഷരമാലയില്‍ നിന്നാണ് ഗ്ലാഗോലിത്തിക് ഉരുത്തിരിഞ്ഞതെന്ന് അഭിപ്രായമുണ്ട്. ഈ ലിപിസമ്പ്രദായത്തിലുള്ള ഏറ്റവും പുരാതനമായ മാതൃകകള്‍ കണ്ടെത്തിയത് 13-ാം ശ.-ത്തിലാണ്. 16,17 ശ.-ങ്ങള്‍ ഗ്ലാഗോലിത്തിക്കിന്റെ പ്രഭാവകാലഘട്ടമായിരുന്നുവെങ്കിലും പിന്നീട് സിറിലിക് ലിപിയുടെ പ്രചാരംകൊണ്ട് ഗ്ലാഗോലിത്തിക്കിന്റെ പ്രാധാന്യം കുറഞ്ഞു. സ്ലാവിക് കുര്‍ബാന ക്രമങ്ങള്‍ അനുസരിച്ചുള്ള റോമന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ അനുഷ്ഠാനച്ചടങ്ങുകള്‍ക്ക് ഈ ലിപി ഇപ്പോഴും ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍