This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രോമിക്കൊ, ആന്ദ്രെ ആന്ദ്രെയേവിച്ച് (1909 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രോമിക്കൊ, ആന്ദ്രെ ആന്ദ്രെയേവിച്ച് (1909 - 89)

Gromiko, Andrel Andreyevich

ആന്ദ്രെ ആന്ദ്രെയേവിച്ച് ഗ്രോമിക്കൊ

സോവിയറ്റ് ഭരണതന്ത്രജ്ഞനും നയതന്ത്ര പ്രതിനിധിയും. 1909 ജൂല. 18-നു റഷ്യയിലെ സ്റ്റാറി ഗ്രോമിക്കിയില്‍ ജനിച്ചു. കാര്‍ഷിക ധനശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം 1936-ല്‍ സോവിയറ്റ് സയന്‍സ് അക്കാദമിയുടെ ധനശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി. 1939-ല്‍ ഇദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന്റെ യു. എസ്. വിഭാഗത്തില്‍ നിയമിതനായി. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇദ്ദേഹത്തെ യു.എസ്സിലെ സോവിയറ്റ് എംബസിയില്‍ കൌണ്‍സിലറായി നിയമിച്ചു. 1943-ല്‍ ഗ്രോമിക്കൊ യു.എസ്സില്‍ സോവിയറ്റ് അംബാസിഡറായി. 1946-ല്‍ യു.എന്‍.-ലെ സോവിയറ്റ് പ്രതിനിധിയായും സോവിയറ്റ് വിദേശകാര്യ ഉപമന്ത്രിമാരില്‍ ഒരാളായും നിയമിതനായി. ശീതസമരകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രി വി.എം. മൊളോട്ടോഫിന്റെ ഡെപ്യൂട്ടിയായി പ്രവര്‍ത്തിച്ച ഗ്രോമിക്കൊ, 1949-ല്‍ ഒന്നാം വിദേശകാര്യ ഉപമന്ത്രിയായി. 1952-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ കാന്‍ഡിഡേറ്റ് അംഗമായി. തുടര്‍ന്ന് ബ്രിട്ടനിലെ സോവിയറ്റ് അംബാസിഡറായി നിയമിതനായി. 1953-ല്‍ മോസ്കോയില്‍ തിരിച്ചെത്തിയ ഗ്രോമിക്കൊ വീണ്ടും വിദേശകാര്യഉപമന്ത്രിസ്ഥാനം ഏറ്റെടുത്തു. 1956-ല്‍ ഇദ്ദേഹത്തിനു പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ പൂര്‍ണ അംഗത്വം ലഭിച്ചു. 1957-ല്‍ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ലിയനിദ് ബ്രെഷ്നേഫ് ഗ്രോമിക്കൊയെ പൂര്‍ണ വിദേശകാര്യമന്ത്രിയാക്കി. 1973-ല്‍ ഗ്രോമിക്കൊ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയില്‍ അംഗമായി. ആ സ്ഥാനത്തു തുടരവേ 1983-ല്‍ ഇദ്ദേഹം സോവിയറ്റ് മന്ത്രിസഭയുടെ ഒന്നാം ഉപാധ്യക്ഷനായി (ഉപപ്രധാനമന്ത്രി). 1985-ല്‍ മിഖായേല്‍ ഗോര്‍ബച്ചേഫ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഗ്രോമിക്കോ രാഷ്ട്രത്തലവനായി (1987 ജൂല.). ഗ്രന്ഥകാരനും ബഹുഭാഷാ പണ്ഡിതനും കൂടിയായിരുന്ന ഇദ്ദേഹം 1989 ജൂല. 2-ന് അന്തരിച്ചു.

(പി. ഗോവിന്ദപ്പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍