This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രോക്കി, ഇമ്മാനുവേല്‍ (1766 - 1847)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രോക്കി, ഇമ്മാനുവേല്‍ (1766 - 1847)

Grouchy, Emmanuel

ഫ്രഞ്ച് സൈനികമേധാവി. 1766 ഒ. 23-നു പാരിസില്‍ ജനിച്ചു. 1780-ല്‍ സൈന്യത്തില്‍ച്ചേരുകയും. 1796-97 കാലഘട്ടത്തില്‍ അയര്‍ലണ്ട് പര്യടനത്തില്‍ പങ്കെടുക്കുകയും ചെയ്തു. റഷ്യക്കും, ആസ്റ്റ്രിയയ്ക്കും എതിരായ സൈനിക നീക്കങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹം നോവി(Novi)യില്‍വച്ച് തടവിലാക്കപ്പെട്ടു (1799). മോചിതനായി ഫ്രാന്‍സിലെത്തിയ ഇദ്ദേഹത്തെ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് 1801-ഓടെ സൈനികവും രാഷ്ട്രീയവുമായി പ്രാധാന്യമുള്ള സ്ഥാനങ്ങളില്‍ നിയമിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലെ മാര്‍ഷലായി. വാട്ടര്‍ലൂ യുദ്ധത്തില്‍ (1815 ജൂണ്‍ 3) സൈനിക കമാന്‍ഡറായിരുന്ന ഇദ്ദേഹം യുദ്ധത്തില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സൈനിക വിചാരണയ്ക്കു വിധേയനാക്കി നാടുകടത്തി. 5 വര്‍ഷം ഫിലാഡെല്‍ഫിയയില്‍ കഴിഞ്ഞശേഷം മാപ്പു നല്കപ്പെട്ടതിനെത്തുടര്‍ന്ന് 1820-ല്‍ ഫ്രാന്‍സില്‍ തിരിച്ചെത്തി. ഫ്രഞ്ചു ഭാഷയില്‍ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1847 മേയ് 29-ന് ഗ്രോക്കി സെന്റ്പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍