This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേ, ഹെന്റി ജോര്‍ജ് (1802 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേ, ഹെന്റി ജോര്‍ജ് (1802 - 94)

Gray, Henry George

ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്‍. 1802 ഡി. 28-ന് നോര്‍തംബര്‍ലാന്‍ഡിലെ ഹോവിക്കില്‍ ജനിച്ചു. കേംബ്രിജിലെ ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1826 മുതല്‍ 1830 വരെ ഹോവിക്കിലെ വൈകൌണ്ട് എന്ന നിലയില്‍ വിഞ്ചെല്‍സയെ പ്രതിനിധീകരിച്ച് കോമണ്‍സ്സഭയില്‍ അംഗമായി. വിഗ് പാര്‍ട്ടിക്കാരനായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് 1830-31-ല്‍ ഹിഗാംഫെറേഴ്സിനെയും, 1831 മുതല്‍ 41 വരെ നോര്‍തംബര്‍ലാന്‍ഡിനെയും, 1841 മുതല്‍ 45 വരെ സുന്‍ഡര്‍ലാന്‍ഡിനെയും പ്രതിനിധീകരിച്ചു. 1830 മുതല്‍ 33 വരെ ഇദ്ദേഹം തന്റെ പിതാവായ ചാള്‍സ് ഗ്രേയുടെ മന്ത്രിസഭയില്‍ കോളനികള്‍ക്കുവേണ്ടിയുള്ള അണ്ടര്‍സെക്രട്ടറിയായി ജോലിനോക്കി. 1832-ലെ ഗ്രേറ്റ് റിഫോം ആക്റ്റിനെയും അടിമ വിമോചനത്തെയും ഇദ്ദേഹം പിന്താങ്ങിയിരുന്നു. 1835-ല്‍ മെല്‍ബോണ്‍ പ്രഭുവിന്റെ മന്ത്രിസഭയില്‍ യുദ്ധകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായി. എന്നാല്‍ കോളനിനയത്തിലുള്ള അതൃപ്തികാരണം 1839-ല്‍ ഇദ്ദേഹം രാജിവച്ചു. ജോണ്‍ റസലിന്റെ മന്ത്രിസഭയില്‍ (1846-52) കോളനികള്‍ക്കും യുദ്ധകാര്യങ്ങള്‍ക്കും വേണ്ടിയുള്ള സെക്രട്ടറിയായി. ഗ്രേയുടെ കാലത്താണ് കാനഡയില്‍ ഉത്തരവാദ ഭരണം നിലവില്‍വന്നത്. കോളനികാര്യങ്ങളില്‍ പ്രയോജനപ്രദമായ പല പരിഷ്കാരങ്ങളുമേര്‍പ്പെടുത്തുന്നതിന് മുന്‍കൈയെടുത്ത ഗ്രേ കൊളോണിയന്‍ നയങ്ങളുടെ ചരിത്രത്തെ സംബന്ധിച്ച് രചിച്ച ഗ്രന്ഥമാണ് കൊളോണിയല്‍ പോളിസി ഒഫ് ലോഡ് ജോണ്‍ റസല്‍സ് അഡ്മിനിസ്ട്രേഷന്‍ (1893).

1894 ഒ. 9-ന് ഹോവിക്കില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍