This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേ, ജയിംസ് (1891 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേ, ജയിംസ് (1891 - 1975)

Gray, James

ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞന്‍. ജന്തുകോശ പഠനത്തിന് മൌലികമായ പല സംഭാവനകളും ഇദ്ദേഹം നല്കി. 1891 ഒ. 14-നു ലണ്ടനില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ലണ്ടനിലെ മര്‍ച്ചന്റ് ടെയ്ലെഴ്സ് സ്കൂളിലായിരുന്നു. തുടര്‍ന്ന് കേംബ്രിജിലെ കിങ്സ് കോളജില്‍ ചേര്‍ന്നു. 1914-ല്‍ ഈ സ്ഥാപനത്തില്‍ ഫെലോ ആയി ഗവേഷണം ആരംഭിച്ചു. 1937 മുതല്‍ 59 വരെ കേംബ്രിജ് സര്‍വകലാശാലയിലെ ജന്തുശാസ്ത്രവിഭാഗത്തില്‍ പ്രൊഫസറായി. ജന്തുശാസ്ത്രഗവേഷണ രംഗത്ത് കോശീയ ചലനപഠനം (Cellular movement) ഉള്‍പ്പെടുത്തിയത് ജെയിംസ് ഗ്രേ ആണ്. തുടര്‍ന്ന് പല ജീവികളുടെയും വ്യത്യസ്ത കോശങ്ങളുടെയും ചലനങ്ങള്‍ ഗവേഷണ വിധേയമാക്കി. സമുദ്രജീവികളുടെ സിലിയയിലാണ് ഇദ്ദേഹം കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. 1925-54 കാലത്ത് ജേര്‍ണല്‍ ഒഫ് എക്സ്പെരിമെന്റല്‍ ബയോളജി(Journal of Experimental Biology) യുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1945 മുതല്‍ 55 വരെ മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഒഫ് ഗ്രേറ്റ് ബ്രിട്ടന്റെ (Marine Biological Association of Great Britain) പ്രസിഡന്റായിരുന്നു. കോശവിജ്ഞാനീയത്തില്‍ ഇദ്ദേഹത്തിന്റെ സംഭാവന പരിഗണിച്ച് 1948-ല്‍ റോയല്‍ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചു. തന്റെ ഗവേഷണ വിശദാംശങ്ങള്‍ അടങ്ങുന്ന സിലിയറി മൂവ്മെന്റ് (Ciliary Movement) 1928-ലും എ ടെക്സ്റ്റ് ബുക്ക് ഒഫ് എക്സ്പെരിമെന്റല്‍ സൈറ്റോളജി (A Textbook of Experimental Cytology) 1931-ലും ഹൗ ആനിമല്‍സ് മൂവ് (How Animals Move) 1953-ലും ആനിമല്‍ ലോകൊമോഷന്‍ 1968-ലും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങളെ ആദരിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ 'സര്‍' സ്ഥാനം നല്കി ആദരിക്കുകയുണ്ടായി.

1995 ഡി. 4-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍