This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേറ്റ്സ് (1817 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രേറ്റ്സ് (1817 - 91)

Grates

യഹൂദ ചരിത്രകാരന്‍. പോളണ്ടിലെ പോസ്മനില്‍ 1817 ഒ. 17-നു ഗ്രേറ്റ്സ് ജനിച്ചു. പരമ്പരാഗത ഹീബ്രു വിദ്യാഭ്യാസത്തിനുശേഷം യഹൂദന്മാര്‍ക്കുവേണ്ടി പൊരുതിയ സാംസന്റെ കീഴില്‍ 1837 മുതല്‍ 40 വരെ വിദ്യാഭ്യാസം നടത്തി. 1842-ല്‍ ബ്രസ്ലാ സര്‍വകലാശാലയില്‍ ചേര്‍ന്നു. പിന്നീട് ഇദ്ദേഹം 1845-ല്‍ ജനാസര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റുനേടി. ബ്രസ്ലായിലെ യഹൂദന്മാരുടെ സെമിനാരിയില്‍ ചരിത്രാധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച ഗ്രേറ്റ്സ് 1869-ല്‍ ബ്രസ്ലാ സര്‍വകലാശാലയില്‍ പ്രൊഫസറായി. യാഥാസ്ഥിതിക യഹൂദമതത്തിന്റെ വക്താവായ ഇദ്ദേഹം യഹൂദരെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഹിസ്റ്ററി ഒഫ് ജ്യൂസ് എന്ന പേരില്‍ ഇംഗ്ലീഷില്‍ 5 വാല്യങ്ങളിലായി തര്‍ജുമ ചെയ്തതാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്. 1891 സെപ്. 7-നു ഗ്രേറ്റ്സ് മ്യൂനിക്കില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍