This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രീന്‍, നഥാനിയേല്‍ (1742 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രീന്‍, നഥാനിയേല്‍ (1742 - 86)

Green, Nathaniel

അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സൈനിക മേധാവി. ജോര്‍ജ് വാഷിങ്ടന്റെ സഹായിയും വിശ്വസ്തനുമായിരുന്നു 1742 ആഗ. 7-ന് റോഡ് ഐലന്‍ഡിലെ വാര്‍വിക്കില്‍ ഗ്രീന്‍ ജനിച്ചു. സൈനികശാസ്ത്രത്തിലും ചരിത്രത്തിലും ഗണിതശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്ന ഇദ്ദേഹം 1770 മുതല്‍ 1772 വരെ റോഡ് ഐലന്‍ഡ് ജനറല്‍ അസംബ്ലിയില്‍ അംഗമായിരുന്നു. 1774-ല്‍ തദ്ദേശീയമായി സൈനികവ്യൂഹം സംഘടിപ്പിച്ചു കൊണ്ടാണ് ഗ്രീന്‍ പട്ടാള ജീവിതം തുടങ്ങിയത്. 1775-ല്‍ ഗ്രീന്‍ കോണ്ടിനെന്റല്‍ ആര്‍മിയുടെ ബ്രിഗേഡിയറായി. ഇദ്ദേഹത്തിന്റെ അധീനതയിലുള്ള സൈന്യം ബോസ്റ്റണില്‍ വച്ചുള്ള യുദ്ധത്തില്‍ വാഷിങ്ടന്റെ നേതൃത്വത്തിലുള്ള സൈന്യത്തോട് ചേര്‍ന്നു. അവിടത്തെ സൈനികവിജയത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്കു നഗരത്തിന്റെ പ്രതിരോധത്തിനുവേണ്ടി വാഷിങ്ടണ്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. 1777-ല്‍ പ്രിന്‍സ്റ്റണ്‍ യുദ്ധത്തിന് ഗ്രീന്‍ നേതൃത്വം നല്കി. 1778-ല്‍ ക്വാര്‍ട്ടര്‍ മാസ്റ്ററുടെ പദവി ഏറ്റെടുത്ത ഇദ്ദേഹം 1780-ല്‍ ഈ സ്ഥാനം രാജിവച്ചു. 1780-ല്‍ അമേരിക്കയുടെ തെക്കന്‍ മേഖലയിലെ സൈന്യത്തിന്റെ നേതൃത്വം ഇദ്ദേഹത്തിനു നല്കി. തന്ത്രപരമായ സൈനിക നീക്കങ്ങള്‍വഴി 1782 ആയപ്പോഴേക്കും ഇദ്ദേഹത്തിനു വിജയിക്കാന്‍ കഴിഞ്ഞു. 1785-ല്‍ ഗ്രീന്‍ സൈനിക സേവനത്തില്‍ നിന്നും വിരമിച്ചു. 1786 ജൂണ്‍ 19-ന് ജോര്‍ജിയയിലെ സാവന്നയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍