This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിയര്‍ ഗാര്‍സന്‍ (1908 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിയര്‍ ഗാര്‍സന്‍ (1908 - 96)

Greer Garson

ഐറിഷ് ചലച്ചിത്രനടി. 1908 സെപ്. 29-ന് നോര്‍ത് അയര്‍ലണ്ടില്‍ ജനിച്ചു. ബിരുദം നേടിയശേഷം നാടകാഭിനയത്തിലേക്കു തിരിഞ്ഞു. ഗുഡ്ബൈ മിസ്റ്റര്‍ ചിപ്സ് എന്ന ശ്രദ്ധേയമായ ചലച്ചിത്രത്തിലൂടെയാണ് (1939) ഗാര്‍സന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. പ്രൈഡ് ആന്‍ഡ് പ്രിജൂഡിസ്, അഡ്വെന്‍ചര്‍, സണ്‍റൈസ് അറ്റ് കാംപൊ ബെല്ലോ, ദ ഹാപ്പിയസ്റ്റ് മില്ലനയര്‍, മാഡം ക്യൂറി, മിസ്സിസ് പാര്‍ക്കിങ്ടണ്‍, റാന്‍ഡം ഹാര്‍വെസ്റ്റ്, മിസ്സിസ് മിനിവര്‍ എന്നിവയാണ് ഗാര്‍സന്റെ അഭിനയസിദ്ധി തെളിയിച്ച ചിത്രങ്ങള്‍. പ്രസിദ്ധ സംവിധായകനായ വില്യം ലൈവറുടെ മിസ്സിസ് മിനിവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍സന് ഓസ്കാര്‍ സമ്മാനം കിട്ടി. അഞ്ചു പ്രാവശ്യം ഗാര്‍സന്റെ പേര് ഓസ്കാര്‍ അവാര്‍ഡിന് ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ നിസ്തുലമായ അഭിനയശേഷിയുടെ ബഹുമതിപത്രമെന്നോണം തുടര്‍ച്ചയായി മൂന്നു പ്രാവശ്യം ബ്രിട്ടീഷ് പിക്ചര്‍ ഗോയര്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. അക്കാലത്ത് ലോകത്തെ മികച്ച പത്തു നടികളിലൊരാളായി ഗാര്‍സനെ ചലച്ചിത്രലോകം അംഗീകരിച്ചിരുന്നു.

1996 ഏ. 6-ന് ഡല്ലാസില്‍ ഗ്രിയര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍