This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഫിത്ത്, ആര്‍തര്‍ (1872 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിഫിത്ത്, ആര്‍തര്‍ (1872 - 1922)

Griffith, Arthur

ഐറിഷ് ഫ്രീസ്റ്റേറ്റിന്റെ മുന്‍ പ്രസിഡന്റ്. ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നു അയര്‍ലണ്ടിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹം 1872 മാ. 31-ന് ഡബ്ലിനില്‍ ജനിച്ചു. ഐറിഷ് റിപ്പബ്ലിക്കന്‍ ബ്രദര്‍ഹുഡില്‍ (ഫെനിയന്‍ സൊസൈറ്റി) ഗ്രിഫിത്ത് അംഗമായിരുന്നു. ഭരണഘടനാപരമായ മാര്‍ഗത്തിലൂടെ അയര്‍ലണ്ടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുകയില്ലെന്ന് ഇദ്ദേഹത്തിനു ബോധ്യമായിരുന്നു. ബ്രിട്ടനില്‍ നിന്നും സ്വതന്ത്രമായ ശേഷമേ അയര്‍ലണ്ടിനു വികസനമുണ്ടാകുകയുള്ളുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിഗമനം. 1899-ല്‍ ഇദ്ദേഹം യുണൈറ്റഡ് ഐറിഷ്മാന്‍ എന്ന പത്രം പുറത്തിറക്കി. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നും വേര്‍പെട്ട് ഒരു ഐറിഷ് പാര്‍ലമെന്റ് രൂപവത്കരിക്കാന്‍ അയര്‍ലണ്ടില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളെ ഇദ്ദേഹം ആഹ്വാനം ചെയ്തു. 1902-ല്‍ ഗ്രിഫിത്ത് ഷിന്‍ ഫെയിന്‍ (shine fein) എന്ന സംഘടന സ്ഥാപിച്ചു. 1916-17-ലും 1918-ലും ഇദ്ദേഹത്തെ തടവുകാരനാക്കി. 1918-ല്‍ പാര്‍ലമെന്റില്‍ അംഗമായിരിക്കെ ഇദ്ദേഹം വെസ്റ്റ്മിന്‍സ്റ്ററില്‍ പോകാതെ മറ്റ് ഷിന്‍ ഫെയിന്‍ അംഗങ്ങളോടൊപ്പം ഡബ്ളനില്‍ ഐറിഷ് പാര്‍ലമെന്റ് സ്ഥാപിച്ചു. ഷിന്‍ ഫെയിന്‍ ഐറിഷ് റിപ്പബ്ലിക് സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും ഗ്രിഫിത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ഐറിഷ് ഫ്രീസ്റ്റേറ്റ് സ്ഥാപിച്ചുകൊണ്ട് ഉണ്ടാക്കിയ ആംഗ്ലോ-ഐറിഷ് സന്ധിയില്‍ 1921-ലെ (ഒ.-ഡി.) അയര്‍ലണ്ട് പ്രതിനിധിസംഘത്തെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. 1922 ജനുവരിയില്‍ ഗ്രിഫിത്ത് ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1922 ആഗസ്റ്റില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍