This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍

ഒരു വിഭാഗം കാര്‍ബണിക-ലോഹിക (ഓര്‍ഗാനോമെറ്റാലിക്) യൗഗികങ്ങള്‍. കാര്‍ബണിക മഗ്നീഷ്യം ഹാലൈഡുകളാണ് ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍. ഈ യൗഗികങ്ങള്‍ നിര്‍മിക്കുകയും അവയുടെ ഉപയോഗങ്ങള്‍ കണ്ടെത്തുകയും ചെയ്ത വിക്ടര്‍ ഗ്രിഗ്നാര്‍ഡ് (1871-1935) എന്ന ശാസ്ത്രജ്ഞന്റെ പേരുമായി ബന്ധപ്പെട്ട് ഇവ അറിയപ്പെടുന്നു. ഇവ നിര്‍മിച്ചതിന് ഗ്രിഗ്നാര്‍ഡിന് നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി (1912).

RMgX എന്നതാണ് ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങളുടെ പൊതുസൂത്രം. R എന്നത് ആല്‍ക്കൈല്‍ അഥവാ അരൈല്‍ ഗ്രൂപ്പിനെ കുറിക്കുന്നു. X = ക്ലോറിന്‍, ബ്രോമിന്‍, അയോഡിന്‍ ഇവയില്‍ ഏതെങ്കിലും. അനുയോജ്യമായ ലായകത്തില്‍ (ഉദാ. ഈര്‍പ്പരഹിതവും ആല്‍ക്കഹോള്‍ രഹിതവുമായ ഈഥര്‍) വച്ച് ആല്‍ക്കൈല്‍/അരൈല്‍ ഹാലൈഡിനെ മഗ്നീഷ്യം ലോഹവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് ഗ്രിഗ്നാര്‍ഡ് അഭികാരകം തയ്യാറാക്കാം.

ചിത്രം:Pg 454 scre.png

ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങളുടെ രൂപീകരണ പ്രതിപ്രവര്‍ത്തനത്തിന്റെ സാങ്കേതികത്വം ഇനിയും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല. നിരവധി ആല്‍ക്കൈല്‍/അരൈല്‍ ഹാലൈഡുകളില്‍ നിന്ന് ഇപ്പോള്‍ ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍ തയ്യാറാക്കുന്നുണ്ട്. നിര്‍ദിഷ്ട ആല്‍ക്കൈല്‍ റാഡിക്കലിനെ സംബന്ധിച്ചിടത്തോളം ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങളുടെ രൂപീകരണസാധ്യത ഇപ്രകാരം നിര്‍ണയിച്ചിരിക്കുന്നു.

ആല്‍ക്കൈല്‍ അയൊഡൈസ് > ബ്രോമൈഡ് > ക്ലോറൈഡ്, ആല്‍ക്കൈല്‍ ഗ്രൂപ്പിലെ കാര്‍ബണുകളുടെ എണ്ണം കൂടുന്തോറും ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങളുടെ രൂപീകരണം വിഷമമാകുന്നു.

ഉദാ. CH3X > C2H2X > C3H7X > ... ഈഥര്‍ ലായനിയില്‍ ഗ്രിഗ്നാര്‍ഡ് അഭികാരകം താഴെപ്പറയുന്ന സന്തുലനം നിലനിര്‍ത്തുന്നു.

ചിത്രം:Vol 10 pg 454 scrre.png

നിരവധി ഉപയോഗങ്ങളുള്ള രാസയൗഗികങ്ങളാണ് ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍. ഏറ്റവും സാധാരണവും പ്രധാനപ്പെട്ടതുമായ ഒരുപയോഗമാണ് കാര്‍ബൊണൈല്‍ യൗഗികവുമായുള്ള പ്രതിപ്രവര്‍ത്തനം. നിരവധി പുതിയ രാസയൗഗികങ്ങളെ ഈ പ്രക്രിയയിലൂടെ നിര്‍മിച്ചുവരുന്നു. ആല്‍ഡിഹൈഡുകള്‍, കീറ്റോണുകള്‍ തുടങ്ങിയവയുമായി പ്രതിപ്രവര്‍ത്തിച്ച് വിവിധതരം ആല്‍ക്കഹോളുകള്‍ നിര്‍മിക്കാം.

ചിത്രം:Pg 454 scree.png

ചിത്രം:Vol 10- pg 454 scre04.png

ചിത്രം:Vol 10pg 454 scre05.png

താഴ്ന്ന താപനിലയില്‍ കാര്‍ബണ്‍ ഡയോക്സൈഡുമായും ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നു.

RMg + CO2 → RCOOMgX RCOOH + MgXOH

മേല്‍ സൂചിപ്പിച്ച തരം പ്രതിപ്രവര്‍ത്തനങ്ങള്‍ കാര്‍ബണ്‍ ശൃംഖലയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഉതകുന്നവയാണ്.

ആക്ടീവ് ഹൈഡ്രജന്‍ അടങ്ങിയ യൗഗികങ്ങളുമായി ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഉദാ. RMg Br + H2O → RH + Mg (OH) Br


ഈ തരത്തിലുള്ള ഹൈഡ്രോകാര്‍ബണ്‍ ഉത്പാദനം പരിമാണാത്മകമായതിനാല്‍ യൗഗികത്തില്‍ എത്ര ആക്റ്റീവ് (ക്രിയാശീല) ഹൈഡ്രോജനുകള്‍ നിലവിലുണ്ട് എന്നു മനസ്സിലാക്കാന്‍ ഈ പ്രക്രിയ സഹായകമാണ്.

ഉദാ: RNH2 + CH3MgI CH4 +RNHMgI R2NH +CH3MgI CH4 + R2NMgI

ഉത്പാദിപ്പിക്കപ്പെടുന്ന മീഥേനിന്റെ അളവ് വ്യാപ്തരീതിയില്‍ നിര്‍ണയിക്കാവുന്നതാണ്. ഇവിടെ ഒരു തന്മാത്ര മീഥേന്‍ ഒരു ആക്ടീവ് ഹൈഡ്രജനു തുല്യമായി പരിഗണിക്കാം.

ക്രിയാശീല ഹാലജന്‍ ആറ്റം അടങ്ങിയ യൗഗികവുമായി പ്രതിപ്രവര്‍ത്തിച്ച് ഗ്രിഗ്നാര്‍ഡ് അഭികാരകം ഈഥര്‍ നിര്‍മിക്കുന്നു.

ROCH2Cl + R'MgX ROCH2R' + MgClX

ഗ്രിഗ്നാര്‍ഡ് അഭികാരകം ഈഥൈല്‍ ഫോര്‍മേറ്റുമായി പ്രതിപ്രവര്‍ത്തിച്ചു ആള്‍ഡിഹൈഡും അസൈല്‍ക്ലോറൈഡുമായി പ്രതിപ്രവര്‍ത്തിച്ച് കീറ്റോണും ഉത്പാദിപ്പിക്കുന്നു.

ചിത്രം:Vol 10 pg454 scre 6 .png


RCOCl+R'MgX RCO R'+MgClX

എസ്റ്ററുകളുമായി പ്രതിപ്രവര്‍ത്തിച്ചും കീറ്റോണ്‍ ഉത്പ്പാദിപ്പിക്കുന്നുവെങ്കിലും അന്തിമമായി അത് കൂടുതല്‍ ഗ്രിഗ്നാര്‍ഡ് അഭികാരകത്തിന്റെ സാന്നിധ്യത്തില്‍ ടെര്‍ഷ്യറി ആല്‍ക്കഹോളായി മാറ്റപ്പെടുന്നു.

അലിഫാറ്റിക ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍ വായുവില്‍ തുറന്നുവച്ചാല്‍ ആല്‍കോക്സൈഡുകളായി ഓക്സീകരിക്കപ്പെടുന്നു. ഇവ ജല-അപഘടനം (hydrolysis) നടന്ന് ആല്‍ക്കഹോള്‍ ആയി മാറുന്നു. അരോമാറ്റിക ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍ ഇത്തരം ഓക്സീകരണ പ്രക്രിയയ്ക്ക് സാധാരണഗതിയില്‍ വശംവദമാകാറില്ല.

ആക്ടീവ് ഹാലജന്‍ ആറ്റം അടങ്ങിയ ആല്‍ക്കൈല്‍ ഹാലൈഡുകളുമായി ഗ്രിഗ്നാര്‍ഡ് റീയേജന്റ് പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രോകാര്‍ബണുകള്‍ നിര്‍മിക്കുന്നു.

ഉദാ: RMgX + XR R-R + MgX2


ഇമീനുകള്‍, സള്‍ഫോക്സൈഡുകള്‍, നൈട്രലുകള്‍ തുടങ്ങി സള്‍ഫര്‍, ഹൈഡ്രജന്‍ എന്നിവ അടങ്ങിയ യൗഗികങ്ങളുമായി ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നു. ബോറോണ്‍, ഫോസ്ഫറസ്, സിലിക്കണ്‍ തുടങ്ങിയവയുടെ കാര്‍ബണിക യൗഗികങ്ങള്‍ നിര്‍മിക്കുന്നതിനും ഗ്രിഗ്നാര്‍ഡ് അഭികാരകം ഉപകരിക്കുന്നു.

(ചുനക്കര ഗോപാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍