This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രന്ഥാലോകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രന്ഥാലോകം

ഗ്രന്ഥലോകം മുഖപുറം

കേരള ഗ്രന്ഥശാലാസംഘത്തിന്റെ മുഖപത്രം. അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ മുഖപത്രമായി 1948 സെപ്.-ല്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. തുടക്കത്തില്‍ ദ്വൈമാസികയായിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം മാസികയാക്കി ലണ്ടന്‍ ടൈംസിന്റെ അനുബന്ധമായ ടൈംസ് ലിറ്റററി സപ്ലിമെന്റ് ആണ് ഗ്രന്ഥാലോകത്തിനു മാതൃകയായി സ്വീകരിച്ചത്.

മലയാള സാഹിത്യത്തെ സംബന്ധിച്ച ലേഖനങ്ങള്‍, ഗ്രന്ഥശാലാ ശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍, ഗ്രന്ഥനിരൂപണം, മലയാളേതര ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളെയും വിദേശ സാഹിത്യങ്ങളെയും കുറിച്ചുള്ള പഠനങ്ങള്‍ എന്നിവയ്ക്കു പുറമേ ഗ്രന്ഥശാലാസംഘത്തെയും ഗ്രന്ഥശാലകളെയും സംബന്ധിക്കുന്ന വാര്‍ത്തകളും ഇതില്‍ പ്രസിദ്ധീകരിക്കുന്നു. പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിനു സഹായകമായ എല്ലാ കാര്യങ്ങള്‍ക്കും ഒരു വഴികാട്ടിയാണ് ഗ്രന്ഥാലോകം.

പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ ആയിരുന്നു ആദ്യത്തെ പത്രാധിപര്‍. പി. ശ്രീധരന്‍പിള്ള (സീതാരാമന്‍), സി നാരായണപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ പിന്നീടു ഗ്രന്ഥാലോകത്തിന്റെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. ഗ്രന്ഥശാലാസംഘം ജനറല്‍ സെക്രട്ടറിയായിരുന്ന പി.എന്‍. പണിക്കരായിരുന്നു 1948 മുതല്‍ 1977 വരെ ഇതിന്റെ പ്രസാധകന്‍. തിരുവനന്തപുരം ഗ്രന്ഥശാലാസംഘം പ്രസ്സില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന ഈ മാസികയുടെ ഇപ്പോഴത്തെ ചുമതല കേരള ഗ്രന്ഥശാലാസംഘം കണ്‍ട്രോള്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. അയ്യായിരത്തോളം വരിക്കാരുണ്ട്. തപാല്‍ വഴിയാണ് ഗ്രന്ഥാലോകം വരിക്കാര്‍ക്കെത്തിക്കുന്നത്. ന്യൂസ് സ്റ്റാന്‍ഡില്‍ നിന്നും ലഭിക്കാത്ത ഒരു കാലിക പ്രസിദ്ധീകരണം ആണ് ഗ്രന്ഥാലോകം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍