This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോസ്സെന്‍, ഹെര്‍മന്‍ ഹൈന്റിഷ് (1810 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോസ്സെന്‍, ഹെര്‍മന്‍ ഹൈന്റിഷ് (1810 - 58)

Gossen, Hermann Heinrich

ജര്‍മന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. ആധുനികമൂല്യ സിദ്ധാന്തത്തിന്റെ സ്ഥാപകനായ ഇദ്ദേഹം 1810 സെപ്. 7-ന് ജര്‍മനിയിലെ ഡ്യൂറെനില്‍ ജനിച്ചു. നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നു. 1854-ല്‍ രചിച്ച ദ ഡവലപ്മെന്റ് ഒഫ് ദ ലോസ് ഒഫ് എക്സ്ചേഞ്ച് ആന്‍ഡ് ദ കോണ്‍സിക്വന്റ് റൂള്‍സ് ഒഫ് ഹ്യൂമന്‍ ആക്ഷന്‍ എന്ന ചെറു ഗ്രന്ഥത്തിലൂടെ ഇദ്ദേഹം വ്യക്തിഗത ജനാധിപത്യത്തിന്റെയും ഇടപെടാതിരിക്കല്‍ നയ-മുതലാളിത്തത്തിന്റെയും (Laissez-faire capitalism) യുക്തി പ്രകടമാക്കി. ഇദ്ദേഹവും വില്യം എസ്. ജെവോണ്‍സ് ലിയോണ്‍ വാല്‍റാസ് എന്നിവരും ചേര്‍ന്ന് രൂപം നല്കിയ സീമാന്തവാദ (Marginalist) ചിന്തകള്‍ 1870 മുതല്‍ 1930-കളില്‍ കെയ്നിഷ്യന്‍ യുഗം ആരംഭിക്കുന്നതുവരെയുള്ള കാലത്ത് സാമ്പത്തിക സൈദ്ധാന്തിക രംഗത്ത് ആധിപത്യം പുലര്‍ത്തി. 1858 ഫെ. 13-നു ഇദ്ദേഹം കൊളോണില്‍ അന്തരിച്ചു. നോ ഉപയോഗിത

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍