This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദ ഗണകന്‍, കൊടുപ്പുന്ന (1924 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദ ഗണകന്‍, കൊടുപ്പുന്ന (1924 - 88)

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കുഞ്ഞന്റെയും നാരായണിയുടെയും മകനായി 1924 ജൂണ്‍ 23-നു ജനിച്ചു. വളരെ ചെറുപ്പത്തിലേ സംസ്കൃതത്തില്‍ വ്യുത്പത്തി നേടി. ഇക്കാലത്ത് സംസ്കൃതത്തില്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. പിന്നീട് സ്വന്തമായി പഠിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പരിജ്ഞാനം സമ്പാദിച്ചു.

ദീര്‍ഷകാലം മലയാള മനോരമയില്‍ എഡിറ്ററായും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. ഇതിനുമുന്‍പ് ജനയുഗത്തിലും ജോലി നോക്കിയിരുന്നു. പുരാണേതിഹാസങ്ങളില്‍ അത്യഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന കൊടുപ്പുന്ന പുരാണകഥാ സന്ദര്‍ഭങ്ങളെ തനതായ കാഴ്ചപ്പാടില്‍ പുനരവതരിപ്പിക്കുന്നതില്‍ കൃതഹസ്തനായിരുന്നു. ഭാരതീയ ഇതിഹാസങ്ങളെക്കുറിച്ച് വ്യക്തമായ ഒരു അവബോധം പുതിയ തലമുറയില്‍ ഉണ്ടാക്കുന്നതിനു ഇതിഹാസങ്ങളിലൂടെ, ആദികവിയുടെ ശില്പശാല തുടങ്ങിയ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വളരെ സഹായിച്ചിട്ടുണ്ട്. ഐതിഹാസികമായ സാഹോദര്യം, അവലോകനം, വിചാര ശൈലി, കാലഘട്ടത്തിന്റെ സാഹിത്യം, അക്ഷരം, ബ്രഹ്മപരമം, ഗദ്യ മേഘദൂതം മുതലായവയാണ് കൊടുപ്പുന്നയുടെ ഇതര കൃതികള്‍.

കാലഘട്ടത്തിന്റെ സാഹിത്യം എന്ന കൃതിക്ക് ഇദ്ദേഹത്തിന് 1977-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1988 ന. 20-ന് ഇദ്ദേഹം കോട്ടയത്ത് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍