This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദപ്പിള്ള, കുമ്മനം (1875 - 1947)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദപ്പിള്ള, കുമ്മനം (1875 - 1947)

മലയാള സാഹിത്യകാരന്‍, കോട്ടയം ജില്ലയിലെ കുമ്മനം എന്ന സ്ഥലത്ത് മൂത്തേടത്ത് വീട്ടില്‍ 1875-ല്‍ ജനിച്ചു. അപരനാമം കുട്ടന്‍പിള്ള. പിതാവ് കണ്ണമല പദ്മനാഭപിള്ളയും മാതാവ് ശക്തിയും ആണ്. കോട്ടയം സി.എം.എസ്. ഹൈസ്കൂളില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഒളശ്ശമൂസ്സില്‍ നിന്നും ജ്യോതിഷം, ആയുര്‍വേദം മുതലായവ പഠിച്ചു. കോട്ടയം ഡിവിഷണല്‍ കച്ചേരി, സ്കൂള്‍ ഇന്‍സ്പെക്ടര്‍ ആഫീസ് എന്നിവിടങ്ങളില്‍ കുറച്ചുകാലം ജോലിനോക്കി. പിന്നീട് മലയാളം മിഡില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായി. അവസാനം ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ വക്കീല്‍ ആയി വ്യവഹരിച്ചു. നസ്രാണി ദീപികയുടെ പത്രാധിപസമിതിയില്‍ ഇദ്ദേഹം കുറേക്കാലം അംഗമായിരുന്നു. പുന്നത്തുറയില്‍ ഒരു പഞ്ചസാരകമ്പനി സ്ഥാപിച്ചു. ശ്രീചിത്രോദയം (മഹാകാവ്യം), അനര്‍ഘരാഘവം (വിവര്‍ത്തനം), നാഗാനന്ദം (കാവ്യം), കുമാരനല്ലൂര്‍ ദേവീസ്തോത്രം, ഹരിപുരേശസ്തോത്രം എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. തിരുവിതാംകൂര്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ രാജ്യഭരണവൃത്താന്തമാണ് ശ്രീചിത്രോദയത്തിലെ പ്രതിപാദ്യം. മുപ്പത്തിമൂന്നു സര്‍ഗങ്ങളുള്ള ഈ കാവ്യത്തില്‍ ആദ്യത്തെ ഇരുപത്തിയാറു സര്‍ഗങ്ങളും വഞ്ചിരാജ്യത്തിന്റെ പൂര്‍വകാല ചരിത്രമാണ് വര്‍ണിച്ചിരിക്കുന്നത്. 1947-ല്‍ ഗോവിന്ദപ്പിള്ള അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍