This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദനാശാന്‍, മണമ്പൂര് (1860 - 1920)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദനാശാന്‍, മണമ്പൂര് (1860 - 1920)

സംസ്കൃതപണ്ഡിതനും കവിയും. മഹാകവി കുമാരനാശാന്റെ ഗുരു എന്ന നിലയിലാണ് ഏറെ പ്രശസ്തി. വര്‍ക്കലയ്ക്കടുത്ത് മണമ്പൂരില്‍ വാഴാങ്കോട് കുടുംബത്തില്‍ 1860-ല്‍ ജനിച്ചു. വാരണപ്പള്ളി(കായംകുളം)യില്‍ പോയി താമസിച്ച് കുമ്മംപള്ളില്‍ രാമന്‍പിള്ള ആശാന്റെ അടുത്തുനിന്നും സംസ്കൃതം പഠിച്ചു. ശ്രീനാരായണഗുരു, മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍, പരവൂര്‍ കേശവനാശാന്‍ മുതലായവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ശിവഗിരിയിലെ സംസ്കൃത പാഠശാലയില്‍ മുപ്പതുവര്‍ഷക്കാലം ഗോവിന്ദനാശാന്‍ അധ്യാപകനായിരുന്നു. പ്രജാസഭാ മെമ്പറായിരുന്ന കാക്കക്കുഴി പദ്മനാഭന്‍ വൈദ്യന്‍, ചാവര്‍കോട് കുഞ്ഞുശങ്കരന്‍ വൈദ്യന്‍, ഇ.വി. ദാമോദരന്‍, ശിരോമണി എം.കെ. ഗോവിന്ദന്‍ മുതലായവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.

അറിയപ്പെടുന്ന പണ്ഡിതനായിരുന്ന ഇദ്ദേഹം വാസനാകവിയുമായിരുന്നു. സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍ 1080-ല്‍ പ്രസിദ്ധീകരിച്ച കവിരാമായണത്തില്‍ ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1920-ല്‍ വസൂരി രോഗം പിടിപെട്ട് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍