This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡ് യൗഗികങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡ് യൗഗികങ്ങള്‍

പ്രതിപ്രവര്‍ത്തനക്ഷമത നന്നേ കുറഞ്ഞ ലോഹങ്ങളില്‍ ഒന്നാണ് സ്വര്‍ണം. ഇത് വായുവില്‍ കത്തുകയോ വീര്യം കൂടിയ അമ്ലങ്ങള്‍, ക്ഷാരങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. സെലിനിക് അമ്ലം, ടെലൂറിക് അമ്ലം എന്നിവ മാത്രമാണ് ഇതിന് അപവാദങ്ങള്‍. ഗാഢനൈട്രിക്കമ്ലം, ഗാഢഹൈഡ്രോ ക്ലോറിക്കമ്ലം എന്നിവ യഥാക്രമം 1.3 എന്ന വ്യാപ്ത അനുപാതത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന അക്വാറീജിയയാണ് സ്വര്‍ണം അലിയിക്കാന്‍ ശേഷിയുള്ള ദ്രാവകം. ബ്രോമിനുമായി അന്തരീക്ഷ താപനിലയിലും ക്ലോറിന്‍, അയൊഡിന്‍, ടെലൂറിയം എന്നിവയുമായി ഉയര്‍ന്ന താപനിലയിലും സ്വര്‍ണം പ്രതിപ്രവര്‍ത്തിക്കുന്നുണ്ട്.

ഓറസ് യൗഗികങ്ങള്‍ (സംയോജകത 1), ഓറിക് യൗഗികങ്ങള്‍ (സംയോജകത 2) എന്നിങ്ങനെ രണ്ടുതരം യൗഗികങ്ങള്‍ സ്വര്‍ണത്തിനുണ്ട്. ഓറസ് ക്ലോറൈഡ്, ഓറസ് ബ്രോമൈഡ്, ഓറസ് അയോഡൈഡ് എന്നിവയാണ് പ്രധാന ഓറസ് യൗഗികങ്ങള്‍. ഓറിക് ക്ലോറൈഡ് 170oC വരെ ചൂടാക്കുമ്പോള്‍ ഓറസ് ക്ലോറൈഡ് ഉണ്ടാകുന്നു.

AuCl3 → AuCl + Cl2

മഞ്ഞനിറത്തിലുള്ള ഈ പൊടി അസ്ഥിരമാണ്. ജലസാന്നിധ്യത്തില്‍ വിഘടിച്ച് ഓറിക് ക്ലോറൈഡ്, സ്വര്‍ണം എന്നിവ വേര്‍തിരിയുന്നു.

3AuCl → AuCl3 + 2Au

ഓറസ് ക്ലോറൈഡിനോട് പൊട്ടാസിയം ബ്രോമൈഡ് ലായനി ചേര്‍ക്കുമ്പോള്‍ പൊട്ടാസിയം ഓറിക്ലോറൈഡും പൊട്ടാസിയം ഓറി ബ്രോമൈഡും അടങ്ങിയ ലായനിയും സ്വര്‍ണവും ലഭിക്കുന്നു. പൊട്ടാസിയം ഓറിക്ലോറൈഡ്, പൊട്ടാസിയം ഓറിബ്രോമൈഡ് എന്നിവയില്‍ സ്വര്‍ണം സങ്കര ഋണ അയോണില്‍പ്പെടുന്നു.

ഓറിക് ബ്രോമൈഡോ ബ്രോമോറിക് അമ്ലമോ ചൂടാക്കി ഓറസ് ബ്രോമൈഡ് നിര്‍മിക്കാം.

AuBr3 → AuBr + Br2

HAuBr4 → AuBr + Hbr + Br2


AuBr, ഹൈഡ്രോബ്രോമിക് അമ്ലത്തില്‍ ലയിച്ച് പൊട്ടാസിയം ഓറിബ്രോമൈഡ് (HAuBr4) ഉണ്ടാകുന്നു.

സ്വര്‍ണത്തിന്റെ സ്ഥിരതയുള്ള അയൊഡൈഡാണ് ഓറസ് അയൊഡൈഡ്. ഹൈഡ്രയോഡിക് ആസിഡില്‍ Au2O3 ലയിപ്പിച്ചോ അയൊഡിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം തപിപ്പിച്ചോ (110oC വരെ) ഈ അയൊഡൈഡ് നിര്‍മിക്കാം.

6Hl + Au2O3 → 2Aul + 2l2 + 3H2O + l

2AU + l2 → 2Aul

സ്വര്‍ണത്തിന്റെ മറ്റു പ്രധാനപ്പെട്ട ഓറസ് യൗഗികങ്ങളാണ് ഓറസ് സയനൈഡ് (AuCN), പൊട്ടാസിയം ഓറോസയനൈഡ് [KAu(CN)2], ഓറസ് സള്‍ഫൈഡ് (Au2S) എന്നിവ.

പൊട്ടാസിയം ഓറോസയനൈഡ് ലായനിയും ഹൈഡ്രോക്ലോറിക്കമ്ലവും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഓറസ് സയനൈഡ് ലഭിക്കും.

KAu(CN)2 + HCl → AuCN + KCl + HCN

സ്വര്‍ണ നിഷ്കര്‍ഷണത്തിലെ സയനൈഡ് പ്രക്രിയയില്‍ വളരെ പ്രാധാന്യമുള്ള പൊട്ടാസിയം ഓറോ സയനൈഡ് നിര്‍മിക്കാന്‍ സ്വര്‍ണപ്പൊടി വായുവിന്റെ സാന്നിധ്യത്തില്‍ KCN ലായനിയില്‍ അലിയിച്ച് ബാഷ്പീകരിക്കുകയാണു വേണ്ടത്.

4AU +8KCN + O2 + 2H2O → 4kAU (CN)2 + 4 KOH

പൊട്ടാസിയം ഓറോസയനൈഡ് ലായനിയില്‍ H2S കടത്തി പൂരിതമാക്കി HCl ചേര്‍ക്കുമ്പോള്‍ തവിട്ടു നിറത്തില്‍ ഓറസ് സയനൈഡ് (Au2S) അവക്ഷിപ്തപ്പെടുന്നു.

ഓറിക് ക്ലോറൈഡ് (AuCl3), ഓറിക് ബ്രോമൈഡ് (AuBr3), ഓറിക് സള്‍ഫൈഡ് (Au2S3), പൊട്ടാസിയം ഓറിക് സയനൈഡ് KAu(CN)4 എന്നിവയാണ് പ്രധാന ഓറിക് യൗഗികങ്ങള്‍.

സ്വര്‍ണം അക്വാറീജിയയില്‍ ലയിച്ചുണ്ടാകുന്ന മഞ്ഞലായനി ബാഷ്പീകരിച്ചു ലഭിക്കുന്ന ക്രിസ്റ്റലുകള്‍ (ക്ലോറിക് അമ്ലം) ക്ലോറിന്‍ വാതകത്തിന്റെ സാന്നിധ്യത്തില്‍ 2000C വരെ ചൂടാക്കുമ്പോള്‍ ചുവപ്പുനിറത്തിലുള്ള ഓറിക് ക്ലോറൈഡ് ലഭിക്കും. ക്ലോറിന്‍ ജലത്തില്‍ സ്വര്‍ണം അലിയിച്ച് 1150C-ല്‍ ബാഷ്പീകരിച്ചും ഇതു നിര്‍മിക്കാം. HCl-ല്‍ ഓറിക് ക്ലോറൈഡ് അലിയുമ്പോള്‍ ക്ലോറോറിക് അമ്ലം (HAuCl4) ലഭിക്കുന്നു. സ്വര്‍ണം ബ്രോമിന്‍ ജലത്തില്‍ അലിയിച്ച ലായനി ബാഷ്പീകരിക്കുമ്പോള്‍ ഓറിക് ബ്രോമൈഡ് ലഭിക്കും. കറുത്ത ക്രിസ്റ്റലാണിത്. ചൂടാക്കിയാല്‍ വിഘടിച്ച് ഓറസ് ബ്രോമൈഡ് ലഭ്യമാകുന്നു. AuBr3, HBr-ല്‍ അലിയുമ്പോള്‍, സിന്ദൂരനിറത്തില്‍ ബ്രോമോറിക് അമ്ലം (HAuBr4) ഉണ്ടാകുന്നു.

-100C-ല്‍ ലിഥിയം ക്ലോറോറേറ്റ് ലായനിയില്‍ H2S കടത്തിവിട്ട് ഓറിക് സള്‍ഫൈഡ് (Au2S3) നിര്‍മിക്കാം. ഓറിക് ക്ലോറൈഡ് ലായനിയോട് KCN ലായനി ചേര്‍ത്ത് ബാഷ്പീകരിക്കുമ്പോള്‍ പൊട്ടാസിയം ഓറിക് സയനൈഡ് ക്രിസ്റ്റലീകരിക്കുന്നു. വര്‍ണരഹിതമാണ് ഈ ക്രിസ്റ്റലുകള്‍.

AuCl3 + 4 KCN → KAu(CN)4 + 3 HCl

സ്വര്‍ണത്തിന്റെ ഫ്ളൂറൈഡ് യൗഗികങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഗോള്‍ഡ് (III) ഫ്ളൂറൈഡുകള്‍ ഏറ്റവും സ്ഥിരമായ ഗോള്‍ഡ് ഹാലൈഡായി കരുതപ്പെടുന്നു. ഈ യൗഗികത്തിന് അയൊണിക സ്വഭാവവും കല്പിച്ചിട്ടുണ്ട്. സ്വര്‍ണം സ്ഥിരമായ കാര്‍ബണിക ലോഹിക യൗഗികങ്ങളെയും സൃഷ്ടിക്കുന്നുണ്ട്. ഈ പ്രകൃതത്തിലെ പ്രധാനപ്പെട്ടൊരു യൗഗികമാണ് (C6H5O)3 PAuMn(CO)5. ഈ യൗഗികത്തില്‍ ട്രൈഫീനോക്സിഫോസ്ഫീന്‍ ഗോള്‍ഡ് ഗ്രൂപ്പ് [C6H5O)3PAu] ഒരു ഹാലജനെപ്പോലെ പെരുമാറുന്നു.

ഗോള്‍ഡ് യൗഗികങ്ങള്‍ അതിവിഷകരങ്ങളല്ലെങ്കിലും വിഷവിമുക്തമല്ല. ഈ യൗഗികങ്ങളുടെ വിഷത്തിനുളള മറുമരുന്ന് ഡൈമെര്‍കാപ്റോള്‍ (HSCH2CHSHCH2OH) ആണ്.

(ചുനക്കര ഗോപാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍