This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡ്സ്റ്റയിന്‍, ജോസഫ് ലിയോനാര്‍ഡ് (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡ്സ്റ്റയിന്‍, ജോസഫ് ലിയോനാര്‍ഡ് (1940 - )

Goldstein, Joseph Leonard

ലിയോനാര്‍ഡ് ഗോള്‍ഡ്സ്റ്റയിന്‍


നോബല്‍ സമ്മാനിതനായ യു.എസ്. ഭിഷഗ്വരന്‍. 1940 ഏ. 18-ന് ദക്ഷിണ കരോളിനയിലെ സംറ്ററില്‍ (Sumter) ജനിച്ചു. പിതാവ് ഗോള്‍ഡ്സ്റ്റയിന്‍ ഇസഡോര്‍. വാഷിങ്ടണ്‍, ലീയ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1966-ല്‍ മാസച്ചുസെറ്റ്സ് ജനറല്‍ ആശുപത്രിയില്‍ ഭിഷഗ്വരനായി. 1970-ല്‍ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ഗവേഷണാനന്തര ഗവേഷകനായിട്ടു ചേര്‍ന്നു. 1972-ല്‍ ടെക്സാസ് സര്‍വകലാശാലയുടെ ആരോഗ്യശാസ്ത്രകേന്ദ്രത്തില്‍ ഫാക്കല്‍റ്റി മെമ്പറായി സ്ഥാനമേറ്റു. എന്‍സൈം രസതന്ത്രത്തില്‍ ഫൈസര്‍ അവാര്‍ഡ് (1976), ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പസ്സാനോ അവാര്‍ഡ് (1978), ന്യൂയോര്‍ക്ക് സയന്‍സ് അക്കാദമിയുടെ അവാര്‍ഡ് (1981), അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിസര്‍ച്ച് അച്ചീവ്മെന്റ് അവാര്‍ഡ് (1984) തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

വൈദ്യശാസ്ത്രത്തിനുള്ള 1985-ലെ നോബല്‍ സമ്മാനം ഗോള്‍ഡ്സ്റ്റയിനും സഹപ്രവര്‍ത്തകനായ മൈക്കല്‍ ബൗണിനും കൂടിയാണ് ലഭിച്ചത്. ഹൃദയസ്തംഭനത്തിന് കാരണമായ കൊളസ്റ്ററോള്‍ കണങ്ങളെ രക്തത്തില്‍ നിന്നും കോശങ്ങളിലേക്ക് കടത്തുന്ന നിമ്ന സാന്ദ്രതാ ലിപോ പ്രോട്ടീന്‍ ഗ്രാഹി(low density lipoprotein LDL-receptor) കളെക്കുറിച്ചുള്ള ബാഹ്യസ്തരത്തില്‍ കാണപ്പെടുന്ന പ്രോട്ടീനുകളായ എല്‍.ഡി.എല്‍. ഗ്രാഹികളും കണങ്ങളും തമ്മിലുള്ള സങ്കീര്‍ണമായ പ്രതിക്രിയ ഗോള്‍ഡ്സ്റ്റയിന്‍ കണ്ടുപിടിച്ചു. കോശങ്ങള്‍ എപ്രകാരം ചുറ്റുപാടുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നറിയുവാന്‍ ഈ പഠനം സാഹായമേകി. രക്തത്തില്‍ കൊളസ്റ്ററോളിന്റെ അളവ് ഉയരുമ്പോള്‍ എല്‍.ഡി‍.എല്‍ ഗ്രാഹികള്‍ കുറയുന്നു എന്നു കണ്ടെത്തിയതും ഗോള്‍ഡ്സ്റ്റയിനാണ്. ഇദ്ദേഹത്തിന്റെ ഈ പരീക്ഷണ വിജയങ്ങള്‍ ഹൃദയസംവഹന (cardiovascular) വ്യൂഹത്തിന്റെ ചില രോഗകാരണങ്ങളെക്കുറിച്ചും കൊളസ്റ്ററോള്‍ ഉപാപചയത്തെക്കുറിച്ചും വ്യക്തമായ ധാരണയിലെത്തുവാന്‍ സാഹായകമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍