This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോമന്ത(ക)ം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോമന്ത(ക)ം

പുരാണ പ്രസിദ്ധമായ ഒരു പര്‍വതം. പ്രാചീന ഭാരതത്തിലെ ദ്വാരകയ്ക്കു സമീപമാണ് ഇതു സ്ഥിതിചെയ്യുന്നത്. ഗോമന്‍, രൈവതകം എന്നീ പേരുകളിലും ഈ പര്‍വതം അറിയപ്പെടുന്നു. ശ്രീകൃഷ്ണന്‍ ഗോമന്ത പര്‍വതം സന്ദര്‍ശിക്കാന്‍ പോയതായും വഴിയില്‍വച്ച് പരശുരാമനെ കാണുകയും ഇരുവരും കൂടി പര്‍വതം ദര്‍ശിച്ചു പ്രകൃതി സൗന്ദര്യമാസ്വദിച്ചു നടന്നതായും ഭാഗവതത്തില്‍ പറയുന്നു. വിഷ്ണുപര്‍വം ഗോമന്ത പര്‍വതത്തിന്റെ വര്‍ണനയാണ്. ബലരാമന്‍ ജരാസന്ധനെ പിടിച്ചതും വെറുതെ വിട്ടയച്ചതും ഈ പര്‍വതത്തില്‍ വച്ചാണെന്നാണ് ഐതിഹ്യം. ഭീഷ്മ പര്‍വത്തില്‍, കുശദ്വീപിലെ ഒരു പര്‍വതത്തിനും ഗോമന്തം എന്നു പേരുള്ളതായി പറയുന്നുണ്ട്. ശ്രീകൃഷ്ണനും ജരാസന്ധനും തമ്മിലുള്ള യുദ്ധങ്ങളില്‍ പലതും നടന്നത് ഗോമന്ത പര്‍വതത്തില്‍ വച്ചാണത്രെ. ഗോമന്തകം എന്നും പേരുള്ള ഗോമന്തവും അതിന്റെ സാനുപ്രദേശങ്ങളും ചേര്‍ന്നാണ് ഇന്നത്തെ ഗോവയായിത്തീര്‍ന്നതെന്നു പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍