This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഫര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഫര്‍

Gopher

ഗോഫര്‍

വടക്കേ അമേരിക്കയിലും കാനഡയിലും കാണപ്പെടുന്ന ഒരിനം കരണ്ടുതീനി. ഇംഗ്ലീഷിലെ ഗോഫര്‍ എന്ന പദം ഗൗഫ്രെ (Gaufre) എന്ന ഫ്രഞ്ചുപദത്തില്‍ നിന്നും നിഷ്പന്നമായതാണ്. ജിയോമിഡേ (Geomyidae) എന്ന സസ്തനികുടുംബത്തിലാണ് ഗോഫറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എട്ടു ജീനസ്സുകളിലായി മുപ്പതോളം സ്പീഷീസുകള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാന സ്പീഷീസ് തൊമോമീസ് ടാല്‍പ്പോയ്ഡ്സ് (Thomoys talpoides) ആണ്. വടക്കേ അമേരിക്കയിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന പോക്കറ്റ് ഗോഫറുകളെ ജിയോമിസ് ജീനസ്സിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരീരത്തെ പൊതിഞ്ഞുള്ള രോമപാളിക്ക് വെള്ള, തവിട്ട്, കറുപ്പ് എന്നീ നിറങ്ങള്‍ വിവിധ സ്പീഷീസുകളില്‍ കണ്ടുവരുന്നു. തറ തുരന്നു നിരവധി പുനങ്ങള്‍ ഉണ്ടാക്കിയാണ് ഇവ കഴിഞ്ഞുകൂടുന്നത്. ഇവയുടെ പുനങ്ങള്‍ക്ക് തേനീച്ചക്കൂടിന്റെ ആകൃതിയാണ്.

ഗോഫറിന് ചെറിയ കണ്ണുകളും ചെവികളുമാണുള്ളത്. കാലുകളുടെ വിരലുകളില്‍ ബലമേറിയ നഖങ്ങളുമുണ്ട്. ശരീരം പുഷ്ടിയുള്ളതാണ്. കഴുത്ത്, കാലുകള്‍, വാല്‍ എന്നിവ നീളം കുറഞ്ഞ് കുറുകിയിരിക്കുന്നു. ശരീരത്തിന് 13 സെ.മീ മുതല്‍ 45 സെ. മീ. വരെ നീളം വരും.

ഗോഫറിന്റെ കവിളുകള്‍ ഒരു പോക്കറ്റുപോലെ വീര്‍ത്താണ് കാണപ്പെടുന്നത്. ലഭ്യമാവുന്ന ആഹാരസാധനങ്ങള്‍ ഭൂമിക്കടിയിലെ മാളത്തില്‍ സൂക്ഷിക്കാനായി കവിളുകളില്‍ ശേഖരിക്കുന്നതിനായുള്ള ഒരു സംവിധാനമാണിത്. ഈ സവിശേഷത കാരണം ഇവ പോക്കറ്റ് ഗോഫറുകള്‍ എന്ന പേരിലും അറിയപ്പെടുന്നു.

തണുപ്പുകാലത്ത് ഇവ ശിശിരനിദ്ര(hibernation)യില്‍ കഴിയാറില്ല. പക്ഷേ, ആ സമയത്തേക്ക് ആവശ്യമായ കിഴങ്ങുകള്‍, പുല്‍ത്തണ്ടുകള്‍, വേരുകള്‍ തുടങ്ങിയ ആഹാരസാധനങ്ങള്‍ ഇവ കാലേകൂട്ടി ശേഖരിച്ചു വയ്ക്കാറുണ്ട്.

ഗോഫറുകള്‍ മൊത്തത്തില്‍ കര്‍ഷകന്റെ ശത്രുക്കളാണ്. ഇവയെ നിയന്ത്രിക്കാനുള്ള നിരവധി മാര്‍ഗങ്ങളും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%AB%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍