This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലസ്വാമി അയ്യങ്കാര്‍ (1882 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലസ്വാമി അയ്യങ്കാര്‍ (1882 - 1953)

ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും ഭരണാധികാരിയും. നരസിംഹ അയ്യങ്കാറുടെ പുത്രനായി 1882 മാ. 31-ന് തഞ്ചാവൂരില്‍ ജനിച്ചു. ചെന്നൈയിലെ പ്രസിഡന്‍സി കോളജില്‍ നിന്നു ബി.എ. ബിരുദവും ലോ കോളജില്‍ നിന്ന് ബി.എല്‍. ബിരുദവും കരസ്ഥമാക്കി. 1904-ല്‍ ചെന്നൈയിലെ പച്ചയ്യപ്പാസ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ ഇദ്ദേഹം 1905-ല്‍ ചെന്നൈ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. ഗോപാലസ്വാമി അയ്യങ്കാര്‍ 1937 വരെ മദ്രാസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. 1922-ല്‍ ഇദ്ദേഹത്തിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ദിവാന്‍ ബഹദൂര്‍ പദവി ലഭിച്ചു. 1927-ല്‍ ഇന്ത്യന്‍ ലെജിസ്ളേറ്റീവ് അസംബ്ലി അംഗമായി. 1935 മുതല്‍ 37 വരെ ചെന്നൈയിലെ ഇന്ത്യന്‍ ആഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. 1937 മുതല്‍ 43 വരെ കാശ്മീരിലെ ദിവാന്‍ ആയി സേവനമനുഷ്ഠിച്ചു. 1944 മുതല്‍ 46 വരെ ഇദ്ദേഹം കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ് അംഗമായിരുന്നു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി 1947-ല്‍ നിയമിതനായ ഇദ്ദേഹത്തിന് പിന്നീട് റെയില്‍വേയുടെ ചുമതല ലഭിച്ചു. 1952-ല്‍ പ്രതിരോധ മന്ത്രിയായി. 1953 ഫെ. 9-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍