This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലന്‍, കെ.പി. (1908 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലന്‍, കെ.പി. (1908 - 77)

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ്. കണ്ണൂര്‍ ജില്ലയിലെ പുതിയ പറമ്പില്‍ 1908 ആഗ.-ല്‍ ഇദ്ദേഹം ജനിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളിലും ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളിലും വിദ്യാഭ്യാസം നടത്തി. 1930-ല്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ ടൌണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ചിറയ്ക്കല്‍ താലൂക്ക് കമ്മിറ്റിയുടെയും ഭാരവാഹിയായിരുന്നു. 1934-ല്‍ കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. 1939-ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. സ്വാതന്ത്ര്യസമരത്തിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലും പങ്കെടുത്തതിനെത്തുടര്‍ന്ന് പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1957 മുതല്‍ 1959 വരെ ഇദ്ദേഹം കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വ്യവസായ വകുപ്പുമന്ത്രിയായിരുന്നു. കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നശേഷം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്ന ഇദ്ദേഹം പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയിലേക്കു മാറി. 1977 ഏ. 21-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍