This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദ്റേജ്, സോറാബ് പിറോജ്ഷാ (1912 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദ്റേജ്, സോറാബ് പിറോജ്ഷാ (1912 - 2000)

Godrej, Sorab Pirojsha

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍. പിറോജ്ഷായുടെയും സുനാബായിയുടെയും പുത്രനായി 1912 ജൂണ്‍ 3-നു മുംബൈയില്‍ ജനിച്ചു. ഇന്ത്യയിലെ ഗോദ്റേജ് കമ്പനികളുടെ അധ്യക്ഷനും ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ ഗോദ്റേജ് കമ്പനികളുടെ ഡയറക്ടറും കളര്‍-കെം ലിമിറ്റഡ്, ഇന്റര്‍നാഷനല്‍ കംപ്യൂട്ടേഴ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു ഇദ്ദേഹം. ഇന്‍ഡസ്റ്റ്രിയല്‍ നാഷണല്‍ കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍, ഇന്റര്‍നാഷണല്‍ ചേംബര്‍ ഒഫ് കൊമേഴ്സ് അംഗം, ഇന്ത്യന്‍ സൊസൈറ്റി ഒഫ് അഡ്വര്‍ടൈസേഴ്സിന്റെ മുന്‍ അധ്യക്ഷന്‍, ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേംബര്‍, മുംബൈ ലോട്ടറി ക്ലബ്, അലയന്‍സ് ഫ്രാന്‍സേസ് ഒഫ് മുംബൈ, കൗണ്‍സില്‍ ഫോര്‍ ഫെയര്‍ ട്രേഡ് പ്രാക്റ്റീസസ് എന്നിവയുടെ മുന്‍ അധ്യക്ഷന്‍, മുംബൈ ഷെറീഫ്, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് വേള്‍ഡ് അഫയേഴ്സ് (മുംബൈ ശാഖ) ഉപാധ്യക്ഷന്‍, നാഷണല്‍ സൊസൈറ്റി ഫോര്‍ ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫോര്‍ ദ് ഹാന്‍ഡിക്യാപ്ഡിന്റെ മുന്‍ അധ്യക്ഷന്‍, ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഇന്തോ ഫ്രഞ്ച് ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, ഇന്തോ ബോര്‍ഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് (പശ്ചിമമേഖല) എന്നിവയുടെ മുന്‍ അധ്യക്ഷന്‍; ഫാമിലി പ്ലാനിങ് അസോസിയേഷന്‍ ഒഫ് ഇന്ത്യ, എംപ്ളോയേഴ്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ, മുംബൈ യൂണിവേഴ്സിറ്റി സെനറ്റ് എന്നിവയിലെ അംഗം, ബെല്‍ജോ-ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്സ്, ഇന്തോ-ഫ്രഞ്ച് ടെക്നിക്കല്‍ അസോസിയേഷന്‍, ഇന്ത്യാ-ഇറാന്‍ കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ മുന്‍ അധ്യക്ഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിന്‍ ട്രേഡ്, ടൂറിസ്റ്റ് ഡവലപ്മെന്റ് കൗണ്‍സില്‍, ഫാമിലി പ്ലാനിങ് അസോസിയേഷന്‍ ഒഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പേരന്റ് ഹുഡ് ഫെഡറേഷന്‍ എന്നിവയുടെ ഭരണസമിതിയംഗം; ഇന്തോ-ജാപ്പനീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2000 മേയ് 21-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍