This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദാവരി പരുലേല്‍ക്കര്‍ (1908 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോദാവരി പരുലേല്‍ക്കര്‍ (1908 - 96)

മറാഠി എഴുത്തുകാരിയും രാഷ്ട്രീയ നേതാവും. 1908 ആഗ. 1-ന് പൂണെയില്‍ ജനിച്ചു. നന്നേ ചെറുപ്പത്തിലേ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ഗോദാവരി ആദിവാസികളെ ഉദ്ധരിക്കുന്നതിനുള്ള ആത്മാര്‍ഥമായ പരിശ്രമത്തിലാണ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭര്‍ത്താവ് ശ്യാം റാവു പരുലേല്‍ക്കര്‍ ഇക്കാര്യത്തില്‍ സഹായിയായിരുന്നു. ഇവരുടെ ഏറ്റവും ശ്രദ്ധേയമായ മനുഷ്യരുണരുമ്പോള്‍ എന്ന കൃതി വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഇതിന്റെ പരിഭാഷ ഉണ്ടായിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1972), മഹാരാഷ്ട്ര സ്റ്റേറ്റ് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ആദിവാസികളുടെ വിമോചനത്തിന്റെ കഥപറയുന്ന ഈ കൃതിക്കു ലഭിക്കുകയുണ്ടായി. ആദിവാസികളുടെ കാര്യത്തിലെന്നപോലെ കര്‍ഷകപ്രസ്ഥാനത്തിനും ഇവര്‍ സജീവമായി നേതൃത്വം നല്കിയിട്ടുണ്ട്. സി.പി.ഐ. (എം.) യുടെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു ഗോദാവരി പരുലേല്‍ക്കര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍