This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഥിക് ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഥിക് ഭാഷ

സ്വീഡന്റെ ദക്ഷിണ ഭാഗങ്ങളിലും ബാള്‍ട്ടിക് ദ്വീപായ ഗോട്ട്ലന്‍ഡിലും വസിച്ചിരുന്ന ഒരു ജര്‍മാനിക് ഗോത്രവര്‍ഗമായ ഗോഥുകളുടെ ഭാഷ. തലമുറകളായി വിസ്റ്റുല (ഢശൌഹമ) തടങ്ങളില്‍ താമസിച്ചിരുന്ന ഇവര്‍ 1-5 ശ.-ങ്ങളില്‍ കരിങ്കടല്‍ തീരങ്ങള്‍, ബാള്‍ക്കന്‍ പ്രദേശങ്ങള്‍, ഗോള്‍, സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. ഈ കാലഘട്ടത്തില്‍ ദക്ഷിണ യൂറോപ്പിലാകമാനം സംസാര ഭാഷയായിത്തീര്‍ന്നു ഗോഥിക്. ഇറ്റലിയില്‍ 6-ാം ശ.-ത്തില്‍ ഈ ഭാഷ നിലനിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. റാവന്നയില്‍ നിന്ന് ഗോഥിക് ഭാഷയിലെഴുതപ്പെട്ട 551-ലെ നിയമ സംബന്ധിയായ ഒരു പ്രമാണം കിട്ടിയിട്ടുണ്ട്. ഫ്രാന്‍സില്‍ ഏകദേശം 9-10 ശ.-ങ്ങള്‍വരെ ഈ ഭാഷ നിലനിന്നിരുന്നു. 711-ലെ അറബികളുടെ ആക്രമണം വരെ സ്പെയിനിലും ഈ ഭാഷ നിലനിന്നതായി കരുതപ്പെടുന്നു. ബാള്‍ക്കന്‍ പ്രദേശത്തെ ചിലയിടങ്ങളില്‍ ആരാധനാക്രമത്തിന്റെ ഭാഗമായി 11-ാം ശ.-വരെ ഇതുപയോഗത്തിലിരുന്നു. ക്രിമിയയിലാകട്ടെ 18-ാം ശ.-ത്തിലും ഗോഥിക് ഭാഷ ഉപയോഗിച്ചിരുന്നു.

പൂര്‍വ ജര്‍മാനിക് ഭാഷകളില്‍ ഏറ്റവും പ്രമുഖമാണ് ഗോഥിക്. ഇതര പൂര്‍വിക് ജര്‍മാനിക് ഭാഷകളെല്ലാം മൃതങ്ങളായപ്പോള്‍ ഗോഥിക് മാത്രം നിലനിന്നു. മറ്റെല്ലാ ജര്‍മാനിക് ഭാഷകളെക്കാളും കാലപ്പഴക്കം കാണിക്കുന്നതും ഗോഥിക് ആണ്. വിസിഗോഥിക്, ഓസ്ട്രോഗോഥിക് എന്നിങ്ങനെ രണ്ടു ശാഖകളുണ്ട് ഈ ഭാഷയ്ക്ക്.

ഉദ്ദേശം 370-ല്‍ ബിഷപ്പ് ഉള്‍ഫിലാസ് ഗ്രീക്കുഭാഷയില്‍ നിന്നും തര്‍ജുമ ചെയ്ത ബൈബിള്‍ വിസിഗോഥിക് ഭാഷയിലാണ്. റാവന്ന (Ravenna), അറാസ്സോ (Arezzo) എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്ത 6-ാം ശ.-ത്തിലെ രണ്ടു രേഖകളില്‍ ഓസ്ട്രോഗോഥിക് ഭാഷ കാണപ്പെടുന്നു. 9-10 ശ.-ങ്ങളിലേതെന്നു കരുതാവുന്ന, സാല്‍സ് ബര്‍ഗില്‍ നിന്നു കണ്ടെടുത്ത, വിയന്നയിലെ അല്‍ക്യൂയിന്റെ ഒരു കൈയെഴുത്തു പ്രതിയില്‍ ഗോഥിക് അക്കങ്ങള്‍ (റോമനിലെ സമാന രൂപത്തോടുകൂടി), ഗോഥിക് ഭാഷയിലുള്ള ചില വാചകങ്ങള്‍, ഉച്ചാരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവ അടങ്ങിയിരുന്നു. ബാള്‍തനിലെ ഗോഥിക് കലണ്ടറിന്റെ ഒരു ഭാഗം കോഡെക്സ് അംബ്രോസിയാനസ് എന്ന കൃതിയില്‍ കാണുന്നു.

ബിഷപ്പ് ഉള്‍ഫിലാസ് രൂപം നല്കിയ ലിപിയിലാണ് ഗോഥിക് കൃതികള്‍ എഴുതപ്പെട്ടത്. അക്കങ്ങളായി മാത്രം ഉപയോഗിക്കുന്ന രണ്ടെണ്ണം ഉള്‍പ്പെടെ 27 ലിപികളാണ് ഈ ഭാഷയിലുള്ളത്. ഇവയില്‍ ഭൂരിഭാഗവും ഗ്രീക്കില്‍ നിന്നും കടം കൊണ്ടവയാണ്; മറ്റുള്ളവ റൂണിക് ഭാഷയില്‍നിന്നും. ഉള്‍ഫിലാസിനു മുമ്പ് ഗോഥുകള്‍ ഉപയോഗിച്ചിരുന്നത് റൂണിക് ആയിരുന്നിരിക്കണം. ഗോഥിക് ഭാഷയിലെഴുതിയ റൂണിക് ലിഖിതങ്ങള്‍ (3. 4 ശ.-ങ്ങള്‍) വോള്‍ഹൈനീയ, റൊമാനിയ എന്നിവിടങ്ങളില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇറ്റലി, ദക്ഷിണഗോള്‍, ഐബീരിയ എന്നിവിടങ്ങളിലെ റോമാന്‍സ് ഭാഷകളില്‍ നൂറിലധികം ഗോഥിക് വാക്കുകള്‍ ഉപയോഗത്തിലിരുന്നു. ഗോഥിക് പദങ്ങളും ചെറുവാചകങ്ങളും ചില ലാറ്റിന്‍ എഴുത്തുകാര്‍ തങ്ങളുടെ രചനകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ചുരുക്കം ചില ഗോഥിക് പദങ്ങള്‍ ഉദാഹരണത്തിനായി താഴെ കൊടുക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍