This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഡ്വിന്‍, വില്യം (1756 - 1836)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഡ്വിന്‍, വില്യം (1756 - 1836)

Godwin, William

ബ്രിട്ടീഷ് ചരിത്രകാരന്‍. 1756 മാ. 3-നു കേംബ്രിജ്ഷയറിലെ വിസ്ബീച്ചില്‍ ജനിച്ചു. യുക്തിപ്രധാനവും അരാജകത്വപരവുമായിരുന്നു വില്യം ഗോഡ്വിന്റെ രാഷ്ട്രീയ തത്ത്വചിന്ത. നിയമത്തിന്റെയും വ്യവസ്ഥാപിത ഗവണ്‍മെന്റിന്റെയും അഭാവത്തിലും സമാധാനപരമായ മനുഷ്യജീവിതം സാധ്യമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ ചിന്താഗതി. രാഷ്ട്രീയ വീക്ഷണം ഉള്‍ക്കൊള്ളുന്ന ഇദ്ദേഹത്തിന്റെ പ്രധാനകൃതി എന്‍ക്വയറി കണ്‍സേണിങ് പൊളിറ്റിക്കല്‍ ജസ്റ്റീസ് (രണ്ടുവാല്യം, 1793) ആണ്. 1797-ല്‍ ഇദ്ദേഹം സ്ത്രീവിമോചനപ്രവര്‍ത്തകയായ മേരി വോസ്റ്റോണ്‍ ക്രാഫ്റ്റിനെ (1759-97) വിവാഹം ചെയ്തു. മേരി ആ വര്‍ഷം തന്നെ അന്തരിച്ചു. ഗോഡ്വിന്‍-മേരി ദമ്പതികളുടെ പുത്രി മേരിയാണ് പി.ബി. ഷെല്ലിയുടെ ഭാര്യ. 1801-ല്‍ ഗോഡ്വിന്‍ മേരിജയിന്‍ ക്ലെയര്‍മണ്ടിനെ വിവാഹം ചെയ്തു. അമ്പതുവര്‍ഷത്തോളം ഇദ്ദേഹം പുസ്തകപ്രകാശന രംഗത്തു പ്രവര്‍ത്തിച്ചു. ഹിസ്റ്ററി ഒഫ് ദ കോമണ്‍ വെല്‍ത്ത് (4 വാല്യം, 1824-28) എന്ന ചരിത്ര ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാനകൃതി അഡ്വെഞ്ചേഴ്സ് ഒഫ് കാലെബ് വില്യംസ് (1794) എന്ന രാഷ്ട്രീയ നോവലാണ്. 1836 ഏ. 7-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു.

(ഫാ. ഇ. ലൂയിറോച്ച്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍