This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഡ്ഫ്രി (ബുയോണ്‍) (1060 - 1100)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഡ്ഫ്രി (ബുയോണ്‍) (1060 - 1100)

Godfrey (Bouillion)

ഒന്നാം കുരിശുയുദ്ധ നേതാവ്. ബൊളോണെയിലെ എവുസ്താത് II പ്രഭുവും ലൊറയിന്‍ സമതലത്തിലെ പ്രഭുകുമാരിയായ ഐഡയുമായിരുന്നു ഗോഡ്ഫ്രിയുടെ മാതാപിതാക്കള്‍.

1082-ല്‍ ഫ്രാന്‍സിലെ സമതല ലൊറയിനിന്റെ അവകാശിയായ ഗോഡ്ഫ്രി മതതീഷ്ണത നിമിത്തം കുരിശുയുദ്ധത്തില്‍ സജീവമായി പങ്കെടുത്തു. 1099-ല്‍ മുസ്ലിങ്ങളില്‍ നിന്നും ജറുസലേം വീണ്ടെടുക്കുകയുണ്ടായി. ടൂളസിലെ (Tioulouse) റൈമണ്ട് രാജാവാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഗോഡ്ഫ്രിക്ക് ജെറുസലേമിന്റെ ഭരണാധിപത്യം ഏല്ക്കേണ്ടിവന്നു. എന്നാല്‍ രാജാവെന്ന പദം ഇദ്ദേഹം സ്വീകരിച്ചിരുന്നില്ല. അതിനു പകരം വിശുദ്ധ കബറിന്റെ സംരക്ഷകന്‍ എന്ന വിശേഷണമാണ് ഇദ്ദേഹം സ്വീകരിച്ചത്. പലസ്തീന്റെ പ്രഥമ ലാറ്റിന്‍ ഭരണസാരഥിയായ ബുയോണിന് ജെറുസലേം പാത്രിയാര്‍ക്കീസായ ഡയംബര്‍ട്ടുമായി അനേകം തവണ അധീശത്വം സംബന്ധിച്ച കാര്യങ്ങളില്‍ ഏറ്റുമുട്ടേണ്ടിവന്നു. ഈ അല്മായ-വൈദിക സംഘട്ടനം രാജ്യത്തിന്റെ (ജെറുസലേമിന്റെ) അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും ഭീഷണിയായി ഭവിച്ചു.

കടല്‍ത്തീര പട്ടണങ്ങളായ ആസ്കലോണ്‍, ചെസ്സാറിയ, ഏക്കള്‍ എന്നീ പ്രദേശങ്ങളിലെ മുസ്ലിം ഭരണാധികാരികളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതില്‍ താത്പര്യം പ്രദര്‍ശിപ്പിച്ച ഗോഡ്ഫ്രി ഈജിപ്തിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്തു. ഗോഡ്ഫ്രി 1100 ജൂല.-യില്‍ മരണമടഞ്ഞു.

(ഫാ. ഇ. ലൂയിറോച്ച്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍