This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂഡ്സ് പ്രക്ഷേപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗൂഡ്സ് പ്രക്ഷേപം== ഏകരൂപ-സമക്ഷേത്രഫല (homolographic) സ്വഭാവമുള്ള ഒരിന...)
(ഗൂഡ്സ് പ്രക്ഷേപം)
വരി 2: വരി 2:
ഏകരൂപ-സമക്ഷേത്രഫല (homolographic) സ്വഭാവമുള്ള ഒരിനം ഭൂപ്രക്ഷേപം (map projection). സമക്ഷേത്രഫല (equal area) പ്രക്ഷേപങ്ങളിലെ ഈ സവിശേഷയിനത്തില്‍ പ്രക്ഷേപ ജാലികയിലെ (graticule) ഏതു ഭാഗത്തിന്റെയും വിസ്തൃതി ഭൂതലത്തിലെ തത്തുല്യമേഖലയുടെ വിസ്തൃതിക്ക് ആനുപാതികമായിരിക്കും. മൊത്തമായി നോക്കുമ്പോള്‍ പ്രക്ഷേപത്തിലെ ഓരോ ഭാഗത്തത്തിന്റെയും വിസ്തൃതിയും ഭൂതലത്തിലെ തത്തുല്യമേഖലയുടെ വിസ്തൃതിയും തമ്മിലുള്ള അനുപാതം ഒരു സ്ഥിരസംഖ്യയാകുന്നു.

 +
 +
[[ചിത്രം:Guds prakshepam.png|300px]]
    
സൈനുസോയ്ഡല്‍ പ്രക്ഷേപത്തില്‍ ഭാഗികമായി ഏകരൂപ സമക്ഷേത്രഫലസ്വഭാവം ആരോപിച്ച് പോള്‍ ഗൂഡ് എന്ന ശാസ്ത്രജ്ഞന്‍ രൂപകല്പന ചെയ്തതാണ് ഗൂഡ്സ് പ്രക്ഷേപം (1923). ഇതില്‍ അക്ഷ. 40<sub>0</sub> വടക്കിനും 40<sub>0</sub> തെക്കിനും ഇടയ്ക്കുള്ള ഭാഗം സൈനുസോയ്ഡല്‍ മാതൃകയിലുള്ള സമക്ഷേത്രഫലതലമാണ്. 40<sub>0</sub> അക്ഷാംശങ്ങള്‍ക്കു പുറത്ത് വ. ഉം തെ. ഉം ധ്രുവങ്ങള്‍ വരെയുള്ള ഭാഗങ്ങള്‍ക്ക് യുക്തമായ പ്രവിധിയിലൂടെ സമക്ഷേത്രഫലസ്വഭാവം കൈവരുത്തിയിട്ടുണ്ട്. ഈ ലക്ഷ്യപ്രാപ്തിക്കായി പ്രക്ഷേപതലത്തെ വിഭഞ്ജിതം (interrupted) ആക്കിയിരിക്കുന്നു. ഗോളാകൃതിയിലുള്ള ഒരു വസ്തുവിനെ ഒരു പരന്ന പ്രതലം കൊണ്ടു മൂടുമ്പോള്‍ ഒടിവുകളും ചുളിവുകളും ഉണ്ടാകുന്നതുപോലെ ഒരു ഗോളോപരിതലത്തെ പരന്ന മാധ്യമത്തിലേക്കു പകര്‍ത്തുമ്പോള്‍  വൈകൃതങ്ങള്‍ (distortions) രൂപമെടുക്കുന്നു. ധ്രുവഭാഗം പരന്ന ഗോളാകൃതിയില്‍ (spheroidal) ഉള്ള ഭൂമിയുടെ വൈകൃതരഹിതമായ മാതൃക ലഭിക്കുന്നതിനു പറ്റിയ ഏറ്റവും നല്ല മാര്‍ഗം രേഖാംശങ്ങളെ ആധാരമാക്കി ഭൌമോപരിതലത്തെ തുല്യഖണ്ഡങ്ങളായി വിഭജിച്ച് ഓറഞ്ചിന്റെ അല്ലികളെന്നോണം അടുപ്പിച്ചടുപ്പിച്ചു നിരത്തുകയാണ്. ഈ രീതി അവലംബിച്ചാണ് വിഭഞ്ജിതപ്രക്ഷേപങ്ങള്‍ (interrupted projections) നിര്‍മിക്കപ്പെടുന്നത്. ഗൂഡ്സ് പ്രക്ഷേപത്തില്‍ സമുദ്രഭാഗങ്ങളിലൂടെ കടന്നുപോകുന്ന രേഖാംശങ്ങളെ വിഭഞ്ജനരേഖകളായി സ്വീകരിച്ച് അതിലൂടെ വന്‍കരഭാഗങ്ങളുടെ അവിച്ഛിന്നമായ നിദര്‍ശനം സാധിച്ചിരിക്കുന്നു. അക്ഷാംശങ്ങള്‍ സമാന്തര-ഋജുരേഖകളായി പ്രക്ഷേപിതമാവുന്നു. ഇക്കാരണത്താല്‍ വന്‍കരകളെ യഥാതഥ രൂപത്തില്‍ സുവ്യക്തമായി ചിത്രീകരിക്കുവാന്‍ സൗകര്യമുണ്ട്.

17:09, 10 ഏപ്രില്‍ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗൂഡ്സ് പ്രക്ഷേപം

ഏകരൂപ-സമക്ഷേത്രഫല (homolographic) സ്വഭാവമുള്ള ഒരിനം ഭൂപ്രക്ഷേപം (map projection). സമക്ഷേത്രഫല (equal area) പ്രക്ഷേപങ്ങളിലെ ഈ സവിശേഷയിനത്തില്‍ പ്രക്ഷേപ ജാലികയിലെ (graticule) ഏതു ഭാഗത്തിന്റെയും വിസ്തൃതി ഭൂതലത്തിലെ തത്തുല്യമേഖലയുടെ വിസ്തൃതിക്ക് ആനുപാതികമായിരിക്കും. മൊത്തമായി നോക്കുമ്പോള്‍ പ്രക്ഷേപത്തിലെ ഓരോ ഭാഗത്തത്തിന്റെയും വിസ്തൃതിയും ഭൂതലത്തിലെ തത്തുല്യമേഖലയുടെ വിസ്തൃതിയും തമ്മിലുള്ള അനുപാതം ഒരു സ്ഥിരസംഖ്യയാകുന്നു.

സൈനുസോയ്ഡല്‍ പ്രക്ഷേപത്തില്‍ ഭാഗികമായി ഏകരൂപ സമക്ഷേത്രഫലസ്വഭാവം ആരോപിച്ച് പോള്‍ ഗൂഡ് എന്ന ശാസ്ത്രജ്ഞന്‍ രൂപകല്പന ചെയ്തതാണ് ഗൂഡ്സ് പ്രക്ഷേപം (1923). ഇതില്‍ അക്ഷ. 400 വടക്കിനും 400 തെക്കിനും ഇടയ്ക്കുള്ള ഭാഗം സൈനുസോയ്ഡല്‍ മാതൃകയിലുള്ള സമക്ഷേത്രഫലതലമാണ്. 400 അക്ഷാംശങ്ങള്‍ക്കു പുറത്ത് വ. ഉം തെ. ഉം ധ്രുവങ്ങള്‍ വരെയുള്ള ഭാഗങ്ങള്‍ക്ക് യുക്തമായ പ്രവിധിയിലൂടെ സമക്ഷേത്രഫലസ്വഭാവം കൈവരുത്തിയിട്ടുണ്ട്. ഈ ലക്ഷ്യപ്രാപ്തിക്കായി പ്രക്ഷേപതലത്തെ വിഭഞ്ജിതം (interrupted) ആക്കിയിരിക്കുന്നു. ഗോളാകൃതിയിലുള്ള ഒരു വസ്തുവിനെ ഒരു പരന്ന പ്രതലം കൊണ്ടു മൂടുമ്പോള്‍ ഒടിവുകളും ചുളിവുകളും ഉണ്ടാകുന്നതുപോലെ ഒരു ഗോളോപരിതലത്തെ പരന്ന മാധ്യമത്തിലേക്കു പകര്‍ത്തുമ്പോള്‍ വൈകൃതങ്ങള്‍ (distortions) രൂപമെടുക്കുന്നു. ധ്രുവഭാഗം പരന്ന ഗോളാകൃതിയില്‍ (spheroidal) ഉള്ള ഭൂമിയുടെ വൈകൃതരഹിതമായ മാതൃക ലഭിക്കുന്നതിനു പറ്റിയ ഏറ്റവും നല്ല മാര്‍ഗം രേഖാംശങ്ങളെ ആധാരമാക്കി ഭൌമോപരിതലത്തെ തുല്യഖണ്ഡങ്ങളായി വിഭജിച്ച് ഓറഞ്ചിന്റെ അല്ലികളെന്നോണം അടുപ്പിച്ചടുപ്പിച്ചു നിരത്തുകയാണ്. ഈ രീതി അവലംബിച്ചാണ് വിഭഞ്ജിതപ്രക്ഷേപങ്ങള്‍ (interrupted projections) നിര്‍മിക്കപ്പെടുന്നത്. ഗൂഡ്സ് പ്രക്ഷേപത്തില്‍ സമുദ്രഭാഗങ്ങളിലൂടെ കടന്നുപോകുന്ന രേഖാംശങ്ങളെ വിഭഞ്ജനരേഖകളായി സ്വീകരിച്ച് അതിലൂടെ വന്‍കരഭാഗങ്ങളുടെ അവിച്ഛിന്നമായ നിദര്‍ശനം സാധിച്ചിരിക്കുന്നു. അക്ഷാംശങ്ങള്‍ സമാന്തര-ഋജുരേഖകളായി പ്രക്ഷേപിതമാവുന്നു. ഇക്കാരണത്താല്‍ വന്‍കരകളെ യഥാതഥ രൂപത്തില്‍ സുവ്യക്തമായി ചിത്രീകരിക്കുവാന്‍ സൗകര്യമുണ്ട്.

കാലാവസ്ഥാപ്രകാരങ്ങള്‍, സാമ്പത്തിക പ്രാധാന്യമുള്ള ഉത്പന്നങ്ങളുടെ ആഗോളവിതരണം തുടങ്ങിയവ നിദര്‍ശിപ്പിക്കുന്നതിന് ഗൂഡ്സ് പ്രക്ഷേപം അത്യുത്തമമാണ്. വന്‍കരകള്‍ക്കു പകരം സമുദ്രങ്ങളാണ് അവിച്ഛിന്നമായി ചിത്രീകരിക്കേണ്ടതെങ്കില്‍ പ്രക്ഷേപത്തിന് വന്‍കരകളെ നെടുകേ മുറിച്ച് നീളുന്ന രേഖാംശങ്ങളെ അവലംബിച്ച് വിഭഞ്ജനം നല്കിയാല്‍ മതിയാകും. ലോകത്തിലെ പ്രധാന കപ്പല്‍പ്പാതകള്‍, കടല്‍ വരമ്പുകള്‍ (Sea bridges) തുടങ്ങിയവ രേഖപ്പെടുത്തുവാനും ഈ സമ്പ്രദായം ഫലപ്രദമാണ്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍