This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുദക്ഷിണപ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:53, 7 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗുരുദക്ഷിണപ്പാട്ട്

ഒരു പ്രാചീന മലയാളകാവ്യം. ഇതിന്റെ കര്‍ത്താവാരെന്നു നിശ്ചയമില്ല. 16-ാം ശ.-ത്തിനു മുമ്പുണ്ടായതാവാം എന്നു കരുതപ്പെടുന്നു. തിരുവിതാംകൂര്‍ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയില്‍ പ്രഥമാങ്കമായി ഈ കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 4 പാദങ്ങളായി വിഭജിച്ചിരിക്കുന്നു.

ഇതിവൃത്തം ഇപ്രകാരമാണ്. സാന്ദീപനി മഹര്‍ഷി ശിഷ്യന്മാരായ ബലരാമന്റെയും ശ്രീകൃഷ്ണന്റെയും പിതാവായ വസുദേവരോട് ഗുരുദക്ഷിണയായി തന്റെ മരിച്ച മകനെ കൊണ്ടു തരണമെന്നു ആവശ്യപ്പെട്ടു. വസുദേവര്‍ ഇതുകേട്ട് ക്ഷുഭിതനായി. പാപിയായ നീ തരുന്ന മറ്റൊരു ദക്ഷിണയും വേണ്ടെന്നുപറഞ്ഞു സാന്ദീപനി വസുദേവരെ ശപിക്കാനൊരുങ്ങി. ഇതറിഞ്ഞ ശ്രീകൃഷ്ണന്‍ യമലോകത്തെത്തി യമരാജാവിനോട് ഗുരുപുത്രനെ തിരിച്ചുതരാന്‍ അപേക്ഷിച്ചു. തന്റെ മന്ത്രിമാരായ മൃത്യു, അപമൃത്യു, കാലന്‍, ഉദുംബരന്‍ ഇവരോട് അന്വേഷിച്ചാലേ കാര്യം നടക്കൂ എന്നു യമന്‍ അറിയിച്ചു. അവരും ഓരോ കാരണം പറഞ്ഞു ശ്രീകൃഷ്ണനെ ഒഴിവാക്കി. കുപിതനായ കൃഷ്ണന്‍ യമനെ കൊല്ലാനൊരുങ്ങി. കൃഷ്ണന്റെ നെറ്റിയില്‍ നിന്നു അഗ്നിയെക്കാള്‍ ചൂടുള്ള തേജസ്സുയര്‍ന്ന് ആദിത്യമണ്ഡലത്തോളമെത്തി. ഇതുകണ്ടു ഭയന്ന യമനും മന്ത്രിമാരും ഗുരുപുത്രനെ കൃഷ്ണനു നല്കി. കൃഷ്ണന്‍ ദക്ഷിണയായി ഗുരു ആവശ്യപ്പെട്ടതുതന്നെ കൊടുക്കുന്നു. ഗുരുദക്ഷിണപ്പാട്ട് പഠിച്ചുചൊല്ലുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും വിഷ്ണുപാദങ്ങള്‍ പ്രാപിക്കാന്‍ കഴിയും എന്ന ഫലശ്രുതിയോടുകൂടിയാണ് ഗ്രന്ഥം അവസാനിക്കുന്നത്.

കിളിപ്പാട്ടുരീതിയിലുള്ള ഗാനങ്ങളില്‍ കാലപ്പഴക്കംകൊണ്ട് പ്രാചീനമാണ് ഈ കൃതി. കേക, കാകളി, കളകാഞ്ചി മുതലായ വൃത്തങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. തമിഴ്വാക്കുകള്‍ ധാരാളം കലര്‍ന്നിരിക്കുന്നതിനാല്‍ തെക്കന്‍ കേരളത്തിലായിരിക്കണം ഇതു പ്രചരിച്ചിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍