This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീതാജ്ഞാനയജ്ഞം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീതാജ്ഞാനയജ്ഞം

ഭഗവദ്ഗീതയുടെ ജ്ഞാനത്തിനുവേണ്ടിയുള്ള സമര്‍പ്പണം. യജ്ഞശബ്ദം സമര്‍പ്പണാര്‍ഥകമാണ്. ദേവയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം മുതലായ പ്രയോഗങ്ങളില്‍ സമര്‍പ്പണാര്‍ഥത്തിലാണ് യജ്ഞശബ്ദം പ്രയോഗിച്ചിട്ടുള്ളത്. ദ്രവ്യയജ്ഞം, ഇന്ദ്രിയയജ്ഞം മുതലായ പ്രയോഗങ്ങളില്‍ ദ്രവ്യാദികളുടെ സമര്‍പ്പണമാണ് വിവക്ഷിതം. മാനവജീവിതത്തെ ശാന്തിയും സമാധാനവും നിറഞ്ഞതാക്കുവാനും കൃതകൃത്യതയിലൂടെ പരമലക്ഷ്യത്തിലെത്തിക്കുവാനും ആവശ്യമായ ആചാരവ്യവഹാരങ്ങളെ ഗ്രഹിക്കുന്ന ഒരു മഹനീയ ഗ്രന്ഥമാണ് ഭഗവദ്ഗീത. പാര്‍ഥനായ വത്സനെ മുലയൂട്ടി ഉപനിഷത്തുകളാകുന്ന ഗോക്കളില്‍നിന്നും ഗോപാലനന്ദന്‍ കറന്നെടുത്ത ദുഗ്ധമാണ് ഗീതയെന്ന മഹദ്വചനം ആ ഗ്രന്ഥത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്നു. അതു വേണ്ടതുപോലെ ഗ്രഹിക്കുവാന്‍ ഗുരുവിന്റെ സഹായമാവശ്യമാണ്. 'ആചാര്യവാന്‍ പുരുഷോവേദ' (ഛാന്ദോഗ്യോപനിഷത്ത്) എന്ന വചനം ആചാര്യസഹായം കൊണ്ടുമാത്രം വിജ്ഞേയമാണ് ഉപനിഷത്തത്ത്വം എന്ന് ഉദ്ഘോഷിക്കുന്നു. അതുകൊണ്ട് ഭക്തിശ്രദ്ധാപുരസ്സരം ഗുരുവിനെ സമീപിച്ചു ഗീതാജ്ഞാനം നേടുവാനുള്ള ആത്മസമര്‍പണം ഗീതാജ്ഞാനയജ്ഞമെന്നു സിദ്ധിക്കുന്നു. ചിന്മയാനന്ദസ്വാമി തുടങ്ങിയവരുടെ ഗീതാജ്ഞാനയജ്ഞം സുപ്രസിദ്ധമാണ്.

(പ്രൊഫ. ആര്‍. വാസുദേവന്‍ പോറ്റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍