This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിയോര്‍ജിയോണെ, ബാര്‍ബറല്ലെ (1477 - 1510)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിയോര്‍ജിയോണെ, ബാര്‍ബറല്ലെ (1477 - 1510)

Giorgione, Barbarelli

ബാര്‍ബറല്ലെയുടെ ടെംപസ്റ്റ് എന്ന രചന

ഇറ്റാലിയന്‍ ചിത്രകാരന്‍. വെനീഷ്യന്‍ നവോത്ഥാന നായകന്മാരിലൊരാളായ ഗിയോര്‍ജിയോണെ ബാര്‍ബറല്ലെ വെനീസിനടുത്തുള്ള കാസ്റ്റല്‍ ഫ്രാങ്കോ നഗരത്തില്‍ 1477-ല്‍ ജനിച്ചു. ഇദ്ദേഹം, ഗിയോര്‍ജിയോ ദ കാസ്റ്റല്‍ഫ്രാങ്കോ എന്ന പേരിലും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. ഗിയോര്‍ജിയോണെ സുമുഖനായ ഗായകന്‍ ആയിരുന്നിരിക്കണം എന്നു ഗവേഷകര്‍ ഊഹിക്കുന്നു. അക്കാലത്തെ അതിപ്രശസ്ത ചിത്രകാരനായ ഗിയോവന്നി ബല്ലിനിയുടെ ശിഷ്യനായിരുന്നു ഇദ്ദേഹം; ടീഷ്യന്റെ സഹപ്രവര്‍ത്തകനും.

ഗിയോര്‍ജിയോണിന്റെ ആദ്യകാല രചനകളില്‍ ജഡ്ജ്മെന്റ് ഒഫ് സോളമണ്‍, ജഡ്ജ്മെന്റ് ഒഫ് ദ ബേബിമോസസ് ബൈ ഫയര്‍ എന്നിവയാണ് പ്രാമുഖ്യമര്‍ഹിക്കുന്നവ. ഇവയെക്കാള്‍ അല്പംകൂടി പക്വതയാര്‍ന്ന രചനകളാണ് അഡൊറേഷന്‍ ഒഫ് ദ് കിങ്സ്, ദ ലിറ്റില്‍ ഹോളി ഫാമിലി, അഡൊറേഷന്‍ ഒഫ് ദ ഷെപേര്‍ഡ്സ് എന്നിവ. ഏറ്റവും പ്രകൃഷ്ടമായ രചനയായി ഗണിക്കപ്പെടുന്നത് ദ ടെമ്പസ്റ്റ് ആണ്. കാവ്യാത്മകസൗന്ദര്യം തുടിക്കുന്ന ഈ ചിത്രത്തെ അടിസ്ഥാനമാക്കി നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ദ ബോയ് വിത്ത് ആന്‍ ആരോ, ദ ത്രീ ഫിലോസഫേഴ്സ്, ദ സ്ളീപ്പിങ് വീനസ്, ഷെപേര്‍ഡ്സ് വിത്ത് പൈപ്പ് എന്നിവ പില്ക്കാല സൃഷ്ടികളില്‍ ഉള്‍പ്പെടുന്നു. ഗിയോര്‍ജിയോണിന്റെ മരണശേഷം ടീഷ്യന്‍ ആവണം സ്ളീപ്പിങ് വീനസ് എന്ന ചിത്രം പൂര്‍ത്തിയാക്കിയത് എന്ന് മൈക്കേല്‍ രേഖപ്പെടുത്തുന്നുണ്ട്. ക്രൈസ്റ്റ് ആന്‍ഡ് ദ അഡല്‍ടറസ്സ്, ദ മഡോണ ആന്‍ഡ് ദ സെയിന്റ്സ്, ദ പാസ്റ്ററല്‍ കണ്‍സര്‍ട്ട് എന്നിവ ഇദ്ദേഹത്തിന്റെ ചിത്രങ്ങളായി കരുതപ്പെടുന്നവരുണ്ട്. യങ്മാന്‍, അന്റോണിയോ ബ്രൊകാര്‍ദോ, ലൗറാ, സെല്‍ഫ് പോര്‍ട്രെയിറ്റ്, പോര്‍ട്രെയിറ്റ് ഒഫ് എ മാന്‍ എന്നിവയാണ് ഗിയോര്‍ജിയോണിന്റെ വിഖ്യാതങ്ങളായ പോര്‍ട്രെയിറ്റുകള്‍.

1510-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍