This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിബ്സ് ഫലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:06, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗിബ്സ് ഫലനം

Gibbs Free energy

ഒരു താപഗതികപരിമാണം. വ്യുത്ക്രമീയ പ്രക്രിയ (reversible process)യില്‍ സ്വതന്ത്രമാക്കപ്പെടുകയോ അവശോഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന ഊര്‍ജ പരിമാണമാണിത്. 'ഗിബ്സ് ഫ്രീ എനര്‍ജി', 'എന്‍ഥാല്‍പി' എന്നീ പേരുകളും ഉണ്ട്.

വ്യൂഹ (G = H - TS) ത്തിന്റെ താപനിലയും മര്‍ദവും സ്ഥിരമായിരിക്കുമ്പോള്‍ ഏ=ഒഠട എന്ന സമവാക്യം വഴി ഗിബ്സ് ഫലനം കണക്കാക്കാം. ഇതില്‍ H താപപരിമാണ(heat content)ത്തെയും T നിരപേക്ഷ താപനിലയെയും S എന്‍ട്രോപ്പിയെയും സൂചിപ്പിക്കുന്നു. അതായത് സ്ഥിര മര്‍ദത്തിലും താപനിലയിലും സ്ഥിതിചെയ്യുന്ന വ്യൂഹത്തിന്റെ മൊത്തം ഊര്‍ജവും ലഭ്യോര്‍ജവും തമ്മിലുള്ള വ്യത്യാസമാണ് സ്വതന്ത്ര ഊര്‍ജത്തിന്റെ പരിമാണം.

രാസപ്രക്രിയകളില്‍ ഏയുടെ നിരപേക്ഷ മൂല്യത്തെക്കാള്‍ പ്രാധാന്യം മുക്ത-ഊര്‍ജ(free energy)ത്തില്‍ വരുന്ന മാറ്റത്തിനാണ്. അതായത് Δ G = ΔH - ΔTS.Δ ചിഹ്നം അനന്തസൂക്ഷ്മകങ്ങളായ സങ്കല്പിത വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. Δ G = 0 ആയാല്‍ അഭിക്രിയസന്തുലിതാവസ്ഥ(equilibrium)യിലാണ്. Δ G ധനാത്മക (positive)മായാല്‍ അഭിക്രിയ നടക്കാന്‍ പുറത്തുനിന്ന് ഊര്‍ജം നല്കണം; Δ G ഋണാത്മക (negative)മെങ്കില്‍ വ്യൂഹം ചുറ്റുപാടിലേക്കു ചൂടു പുറന്തള്ളുന്നു എന്നും മനസ്സിലാക്കാം.

ഭൗതികത്തിലെയും രസതന്ത്രത്തിലെയും അനേകം പ്രശ്നങ്ങളുടെ നിര്‍ധാരണത്തിന് ഗിബ്സ് ഫലനം ഉതകുന്നു. ഒരു വ്യൂഹത്തില്‍ നിന്നു പരമാവധി കിട്ടാവുന്ന പ്രവൃത്തി (maximum attainable work)യുടെ അളവിനെയും ഈ പരിമാണം പ്രതിനിധാനം ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍