This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിബ്സ്, ജെയിംസ് (1682 - 1754)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിബ്സ്, ജെയിംസ് (1682 - 1754)

Gibbs, James

ബ്രിട്ടീഷ് വാസ്തുശില്പി. 1682 ഡി. 23-നു ആബര്‍ഡീനില്‍ ജനിച്ചു. 1703-ല്‍ റോമിലെ പോണ്ടിഫിക്കല്‍ സ്കോട്ട്സ് കോളജില്‍ കത്തോലിക്കാ മിഷനറിയായിത്തീരുന്നതിനുള്ള പരിശീലനത്തിനു ചേര്‍ന്നു. എന്നാല്‍, വളരെവേഗം ഈ ശ്രമം ഉപേക്ഷിച്ചു. പെയിന്റിങ്ങും പിന്നീട് വാസ്തുവിദ്യയും അഭ്യസിച്ചു. 1709-ല്‍ ഇദ്ദേഹം റോമില്‍ നിന്നു ലണ്ടനിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന് ലണ്ടനില്‍ ഒരു വാസ്തുശില്പിയായി പ്രവര്‍ത്തനം ആരംഭിച്ചു.

ലണ്ടനില്‍ പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിച്ച 50 പുതിയ പള്ളികള്‍ക്കുവേണ്ടിയുള്ള സര്‍വേയറന്മാരില്‍ ഒരാളായി നിയമിതനായി ഗിബ്സ്; ഇദ്ദേഹത്തിന്റെ ആദ്യത്തെ പൊതുകെട്ടിടമായ സെന്റ് മേരി ലി സ്ട്രാന്റ് 1714-ല്‍ ഡിസൈന്‍ ചെയ്തു. ലണ്ടനിലെ സെന്റ് മാര്‍ട്ടിന്‍സ്-ഇന്‍-ദ-ഫീല്‍ഡ്സ് (1722-26), കേംബ്രിജിലെ സെനറ്റ് ഹൗസ് (1722-30), ഓക്സ്ഫഡിലെ റാഡ്ക്ലിഫ് ലൈബ്രറി (1737-49) എന്നിവ ഗിബ്സ് ഡിസൈന്‍ ചെയ്ത പ്രമുഖ സംരചനകളാണ്. ഗിബ്സിന് റോമില്‍ നിന്നു ലഭിച്ച പരിശീലനം ഇദ്ദേഹത്തിന്റെ വാസ്തുവിദ്യാശൈലിയില്‍ ഗണ്യമായി പ്രതിഫലിച്ചിട്ടുണ്ട്. പ്രതിഭാശാലിയായ ഗിബ്സ് രചിച്ച വാസ്തുവിദ്യാ സംബന്ധമായ ആധികാരിക ഗ്രന്ഥങ്ങള്‍ 18-ഉം 19-ഉം ശ.-ങ്ങളിലെ ബ്രിട്ടീഷ് വാസ്തുശില്പികളെയും അമേരിക്കന്‍ വാസ്തു ശില്പികളെയും ഏറെ സ്വാധീനിച്ചിട്ടുള്ളതായി കരുതപ്പെടുന്നു. എ ബുക്ക് ഒഫ് ആര്‍ക്കിടെക്ച്ചര്‍ (1728) എന്ന ഗ്രന്ഥം ഇവയില്‍ ഏറ്റവും ആധികാരിക സ്വഭാവമുള്ളതാണ്.

1754 ആഗ. 5-ന് ലണ്ടനില്‍ ഗിബ്സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍