This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാള്‍ ഫ്രാന്‍സ് യൊസേഫ് (1758 - 1828)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാള്‍ ഫ്രാന്‍സ് യൊസേഫ് (1758 - 1828)

Gall Franz Joseph

ജര്‍മന്‍ ശാസ്ത്രജ്ഞന്‍. അനാട്ടമിയിലും ഫിസിയോളജിയിലും അവഗാഹം നേടിയ ഇദ്ദേഹം മസ്തിഷ്ക ശാസ്ത്ര(Phrenology)ത്തിന്റെ ഉപജ്ഞാതാവാണ്. ജര്‍മനിയില്‍ ബാഡനിലെ ടീഫെന്‍ പ്രോണില്‍ 1758 മാ. 9-ന് ജനിച്ചു. ബാഡന്‍, സ്ട്രാസ് ബുര്‍ഗ്, വിയന്ന എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മനുഷ്യന്റെ അഭിരുചിയെയും പ്രതിഭയെയും നിയന്ത്രിക്കുന്നത് തലച്ചോറാണ് എന്ന നിഗമനത്തില്‍ ക്രമേണ ഗാള്‍ എത്തിച്ചേര്‍ന്നു. തലച്ചോറിന്റെ ബാഹ്യരൂപത്തില്‍ നിന്ന് അതിന്റെ പ്രത്യേകതകള്‍ നിര്‍ണയിക്കാമെന്ന് ഗാള്‍ വിശദീകരിച്ചു. മസ്തിഷ്ക ശാസ്ത്ര സംബന്ധിയായി ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ക്കു വിയന്നയില്‍ അഭൂതപൂര്‍വമായ സ്വീകരണം ലഭിച്ച കാലത്ത് (1802) ഗവണ്‍മെന്റ് അതിനു വിലക്കു കല്പിച്ചു. മതവിശ്വാസത്തിന് എതിരാണ് ഗാളിന്റെ തത്ത്വങ്ങള്‍ എന്നതുകൊണ്ടായിരുന്നു ഈ വിലക്ക്. തുടര്‍ന്ന് ഇദ്ദേഹം 1805-ല്‍ വിയന്ന വിടുകയും പാരിസില്‍ താമസമാക്കുകയും ചെയ്തു. അവിടെ ചികിത്സയും ശാസ്ത്ര പ്രഭാഷണങ്ങളുമായി ഗാള്‍ കഴിഞ്ഞു. തന്റെ ശാസ്ത്ര നിഗമനങ്ങളെ വിശദീകരിക്കാന്‍ ഇദ്ദേഹം അനവധി ഗ്രന്ഥങ്ങള്‍ രചിച്ചു. 1828 ആഗ. 22-ന് ഗാള്‍ പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍