This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാലസ്, ഗയസ് കോര്‍ണീലിയസ് (സു.ബി.സി. 69 - 26)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാലസ്, ഗയസ് കോര്‍ണീലിയസ് (സു.ബി.സി. 69 - 26)

Gallus, Gaius Cornelius

റോമന്‍ ഭരണാധികാരി. തെക്കന്‍ ഗോളിലെ ഫോറം ജൂലി(Forum Julii)യില്‍ [ഇന്നത്തെ ഫ്രെജസ് (Frejus)] സു.ബി.സി. 69-ല്‍ ജനിച്ചു. ജൂലിയസ് സീസറിന്റെ മരണശേഷം ഗാലസ്, അഗസ്റ്റസ്സിന്റെ കക്ഷിയില്‍ ചേര്‍ന്നു. സൈനിക അധികാരികള്‍ക്ക് ഉത്തര ഇറ്റലിയിലെ ഭൂമി വിതരണം ചെയ്യുവാന്‍ ഇദ്ദേഹത്തെയാണ് അഗസ്റ്റസ് ചുമതലപ്പെടുത്തിയത്. ആക്ടിയമി(Actium) ല്‍ ഒരു പട്ടാളവിഭാഗത്തെ നയിച്ച ഗാലസ്, മാര്‍ക്കസ് അന്റോണിയസിന്റെ (Marcus Antonius) സൈന്യത്തെ ഈജിപ്തില്‍ പരാജയപ്പെടുത്തി. ക്ലിയോപാട്രയുടെ മരണാനന്തരം (ബി.സി. 30) ഇദ്ദേഹം ഈജിപ്തിലെ റോമന്‍ പ്രവിശ്യയുടെ ആദ്യത്തെ ഗവര്‍ണറായി അധികാരമേറ്റു. നാലുവര്‍ഷക്കാലം ഗാലസ് ഭരണം നടത്തി. നിരവധി കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് അഗസ്റ്റസ് ഇദ്ദേഹത്തെ അധികാരത്തില്‍നിന്നു പിരിച്ചയച്ചു നാടുകടത്തി. ബി.സി. 26-ല്‍ ഗാലസ് ആത്മഹത്യ ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍