This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്‍സ് മാര്‍ട്ടിനസ് (1903 - 65)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാന്‍സ് മാര്‍ട്ടിനസ് (1903 - 65)

Gans Martinez

ക്യൂബന്‍ രാഷ്ട്രതന്ത്രജ്ഞന്‍. ക്യൂബയിലെ ഹവാനയില്‍ 1903 മേയ് 12-ന് ജനിച്ചു. 1924-ല്‍ ഹവാന യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ഡി. ബിരുദം സമ്പാദിച്ചു. ക്യൂബയില്‍ കോസ്റ്റാറിക്കായ്ക്കുവേണ്ടിയുള്ള മന്ത്രിയായി 1940-ലും, ചിലിക്കുവേണ്ടിയുള്ള മന്ത്രിയായി 1941-ലും ഗോട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളിലേക്കുള്ള മന്ത്രിയായി 1943-ലും ഉറുഗ്വേക്കുവേണ്ടിയുള്ള മന്ത്രിയായി 1944-ലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. 1941-ല്‍ ക്യൂബയിലെ തൊഴില്‍ വകുപ്പുമന്ത്രിയായിരുന്നു. 1942-ല്‍ ഉത്പാദനത്തിനും വിതരണത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ പ്രസിഡന്റായി. 1945-47-ല്‍ അര്‍ജന്റീനയിലെ ക്യൂബന്‍ അംബാസഡറായി. ഇദ്ദേഹം 1947-48-ല്‍ യു.എസ്. അംബാസഡറായും 1951-ല്‍ ക്യൂബയുടെ വിദേശകാര്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് പ്രസിഡന്റ് കാര്‍ലോസ് പ്രിയോ സക്കാറസിന്റെ (Carlos Prio Sacarras) കീഴില്‍ ക്യൂബന്‍ പ്രധാനമന്ത്രിയായി. 1959-ല്‍ ഫിദെല്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്റായതിനെത്തുടര്‍ന്ന് ഇദ്ദേഹം പ്രധാനമന്ത്രിപദം ഒഴിഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍