This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധി സമാധാനസമ്മാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:18, 22 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി സമാധാനസമ്മാനം

Gandhi Peace Prize

രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ 200-ത്തിലെ ഗാന്ധി സമാധാനസമ്മാനം നെല്‍സണ്‍ മണ്ഡേലയ്ക്ക് സമ്മാനിക്കുന്നു.

മഹാത്മാഗാന്ധിയുടെ സ്മരണാര്‍ഥം ഇന്ത്യാഗവണ്മെന്റ് 1995-ല്‍ ഏര്‍പ്പെടുത്തിയ അന്തര്‍ദേശീയ പുരസ്കാരം. ഗാന്ധിജിയുടെ 125-ാം ജന്മദിനാഘോഷത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ അന്തര്‍ദേശീയതലത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത പുരസ്കാരം ഏര്‍പ്പെടുത്തിയത്. അക്രമരാഹിത്യവും മറ്റു ഗാന്ധിയന്‍ മാര്‍ഗങ്ങളും പിന്തുടര്‍ന്ന് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. ഇന്ത്യന്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റീസ്, മറ്റു രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് ഓരോ വര്‍ഷവും ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പ്രഥമ പുരസ്കാരം 1995-ല്‍ ടാന്‍സാനിയയുടെ ആദ്യ പ്രസിഡന്റ് ജൂലിയസ് നൈരേരയ്ക്ക് ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍