This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ട്ടി, സൈമണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:33, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗര്‍ട്ടി, സൈമണ്‍

Girty Simon (1741 - 1818)

യു.എസ്. ദ്വിഭാഷി. 'വലിയ കാലുമാറ്റക്കാരന്‍' (The Great Rene-gade) എന്ന് അമേരിക്കന്‍ ചരിത്രത്തില്‍ ഇദ്ദേഹം അറിയപ്പെടുന്നു.

1741-ല്‍ ഹാരിസ്ബര്‍ഗില്‍ (പെന്‍സില്‍വാനിയ) ജനിച്ചു. ഡണ്‍മൂര്‍യുദ്ധത്തില്‍ സൈമണ്‍ കെന്റനോടൊപ്പം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെര്‍ജീനിയയില്‍ സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്നു. 1776-ല്‍ ഇദ്ദേഹം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സില്‍ ദ്വിഭാഷിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കന്‍ വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യസ്നേഹികളോടൊപ്പമായിരുന്ന ഗര്‍ട്ടി 1778-ല്‍ കൂറുമാറി ബ്രിട്ടീഷുകാരോടു ചേര്‍ന്നു. പെന്‍സില്‍വേനിയ നിയമസഭ ഇദ്ദേഹത്തെ ഒറ്റുകാരനും രാജ്യദ്രോഹിയുമായി പ്രഖ്യാപിച്ചു. ജൂണില്‍ ഡട്രായിറ്റില്‍ (Detroit) എത്തിയ ഇദ്ദേഹം ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഹെന്റി ഹാമില്‍ട്ടന്റെ ദ്വിഭാഷി ആയി. 1784-ല്‍ ഇദ്ദേഹം കാതറിന്‍ മാലട്ടിനെ വിവാഹം കഴിച്ച് ആമേഴ്സ്റ്റുബര്‍ഗില്‍ താമസമാക്കി. അമേരിക്കക്കാര്‍ ഡട്രായിറ്റ് ആക്രമിച്ചതിനെത്തുടര്‍ന്ന് ഗര്‍ട്ടി 1796-ല്‍ കാനഡയിലേക്കു പലായനം ചെയ്തു. 1813-ല്‍ അമേരിക്കക്കാര്‍ (ഹാരിസണ്‍) കാനഡയില്‍ കടന്നാക്രമണം നടത്തിയപ്പോള്‍ ഗര്‍ട്ടിക്ക് അവിടെ നിന്നുകൂടി പിന്തി രിയേണ്ടിവന്നു. 1818 ഫെ. 18-ന് ആമേഴ്സ്റ്റ്ബര്‍ഗില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍