This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഫൂര്‍ഷാ സാഹിബ്, സയ്യിദ് (1880 - 1950)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗഫൂര്‍ഷാ സാഹിബ്, സയ്യിദ് (1880 - 1950)

മുസ്ലിം വിദ്യാഭ്യാസ പ്രവര്‍ത്തകനും ഗ്രന്ഥകാരനും. 1880-ല്‍ തൃശൂരില്‍ ജനിച്ചു. 1906-ല്‍ ബി.എ. ബിരുദം നേടി. അന്നത്തെ മദ്രാസ് പ്രവിശ്യയില്‍ മുസ്ലിം സ്കൂള്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. 1921-ലെ മലബാര്‍ കലാപത്തിനുശേഷം ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷണല്‍ കൗണ്‍സില്‍ സെക്രട്ടറിയായി 14 കൊല്ലം പ്രവര്‍ത്തിച്ചു. മലബാറില്‍ മാപ്പിള സ്കൂളുകള്‍ സ്ഥാപിക്കുന്നതിനു നേതൃത്വം നല്കി. 1928-ല്‍ വടകര സ്കൂള്‍ ഇന്‍സ്പെക്ടറായി. മലബാര്‍ വിദ്യാഭ്യാസ ആഫീസറുടെ പേഴ്സണല്‍ അസിസ്റ്റന്റ്, മഞ്ചേരി മാപ്പിള റെയ്ഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച് 1936-ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചു. തുടര്‍ന്ന് അഞ്ചു വര്‍ഷം മദ്രാസിലെ ട്രിപ്ലിക്കനില്‍ മുസ്ലിം ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുകയുണ്ടായി. അവസാനകാലത്ത് ബാംഗ്ലൂരില്‍ പട്ടാളക്കാരെ ഉര്‍ദു പഠിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു.

സ്വസമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയില്‍ നബിചരിതം മണിപ്രവാളം (2 ഭാഗങ്ങള്‍), നബി പദ്യം (2 ഭാഗങ്ങള്‍), മുസ്ലിം സന്മാര്‍ഗപ്രദീപം (8 ഭാഗങ്ങള്‍) എന്നിവ മാപ്പിള സ്കൂളുകളിലേക്ക് മദ്രാസ് ഗവണ്‍മെന്റ് പാഠ്യപുസ്തകമായി അംഗീകരിച്ചിരുന്നു. 1950-ല്‍ ഗഫൂര്‍ഷാ സാഹിബ് അന്തരിച്ചു.

(കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍