This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗണ്‍മെറ്റല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:27, 21 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണ്‍മെറ്റല്‍

Gunmetal

ഒരു സങ്കരലോഹം. ഓടിന്റെ (bronze) ഒരു വകഭേദമാണിത്. മുന്‍കാലങ്ങളില്‍ തോക്കുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതിനാലാണ് ഈ പേരുണ്ടായത്. പലതരം ഗണ്‍മെറ്റലുകളുണ്ട്; ചെമ്പ്, ടിന്‍, സിങ്ക് എന്നിവ കൂടാതെ ചിലപ്പോള്‍ ഈയം, നിക്കല്‍ എന്നിവയും അടങ്ങിയിരിക്കും. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ടുതരം ഗണ്‍മെറ്റലുകളാണ് അഡ്മിറാല്‍റ്റി ഗണ്‍മെറ്റല്‍, 85:5; 5:5 ഗണ്‍മെറ്റല്‍ എന്നിവ. ഇവയില്‍ ആദ്യത്തേതില്‍ 88 ശതമാനം ചെമ്പ്, 10 ശതമാനം ടിന്‍, 2 ശതമാനം സിങ്ക് എന്നിവയും രണ്ടാമത്തേതില്‍ 85 ശതമാനം ചെമ്പ്, 5 ശതമാനം ടിന്‍, 5 ശതമാനം സിങ്ക്, 5 ശതമാനം ഈയം എന്നിവയും അടങ്ങിയിരിക്കും. വളരെയേറെ ഭാരം താങ്ങേണ്ടിവരാറുള്ളവയും വേഗം കുറഞ്ഞതുമായ യന്ത്രങ്ങളുടെ ഗിയറുകള്‍, ബയറിങ്ങുകള്‍ എന്നിവ നിര്‍മിക്കാന്‍ ഗണ്‍മെറ്റലുകള്‍ ഉപയോഗിക്കാം. വായു, നീരാവി, കടല്‍ജലം എന്നിവയുമായി നിരന്തരമായ സമ്പര്‍ക്കത്തിലിരുന്നാലും ദ്രവിച്ചുപോകാത്തവയായതുകൊണ്ട് വാല്‍വുകള്‍ നിര്‍മിക്കാനും പമ്പുകള്‍, നീരാവി യന്ത്രങ്ങള്‍, കപ്പലുകള്‍ എന്നിവയുടെ ഭാഗങ്ങള്‍ നിര്‍മിക്കാനും ഇവ ഉപയോഗിക്കാം. ഇവയ്ക്കു കാഠിന്യവും ഈടും വളരെ കൂടുതലാണ്. രാസപരമായി വളരെ ഉദാസീനങ്ങളായ ഇവയെ വാര്‍ക്കപ്പണിക്ക് ഉപയോഗിക്കാമെന്നൊരു മെച്ചംകൂടിയുണ്ട്. അഡ്മിറാല്‍റ്റി ഗണ്‍മെറ്റലിനാണ് പല കാര്യങ്ങളിലും ഗുണമേന്മയെങ്കിലും വിലക്കുറവും വാര്‍ക്കാനുള്ള സൗകര്യക്കൂടുതലും കാരണം 85 : 5 : 5 : 5 ഗണ്‍മെറ്റലാണ് അധികം ഉപയോഗിക്കപ്പെടുന്നത്. കൂടുതല്‍ ഗുണമേന്മ അവകാശപ്പെടുന്ന പല പുതിയതരം ഗണ്‍മെറ്റലുകളും ഇപ്പോള്‍ വിപണിയിലിറങ്ങുന്നുണ്ട്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍